'തൃശ്ശൂര് മാത്രമല്ല കേരളവും ബിജെപിക്ക് തരണം, മാറ്റമുണ്ടായില്ലെങ്കില് പുറത്താക്കൂ'; സുരേഷ് ഗോപി

കേന്ദ്രഭരണം കയ്യിലിരിക്കുമ്പോള്ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി

dot image

തൃശ്ശൂർ: അഞ്ചു വർഷത്തേക്ക് തൃശൂരും കേരളവും ബിജെപിക്ക് തരണമെന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അതിനിടയിൽ ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കിൽ അടിയും തന്ന് പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ നടുവിലാലിന് സമീപം ദീപാവലി ദിനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സംഘടിപ്പിച്ച എസ് ജീസ് കോഫി ടൈം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രഭരണം കയ്യിലിരിക്കുമ്പോള്ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നഗരത്തിരക്കിൽ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ ഓട്ടോ ഡ്രൈവർമാർ സുരേഷ് ഗോപിക്ക് മുന്നിൽ അവതരിപ്പിച്ചു.

തന്റെ സ്വപ്ന പദ്ധതിയായ ചൂണ്ടൽ എലിവേറ്റഡ് പാത യാഥാർഥ്യമായാൽ നഗരത്തിലെ തിരക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

dot image
To advertise here,contact us
dot image