കൽപ്പാത്തി രഥോത്സവം; രഥം തള്ളാൻ ആന വേണ്ടെന്ന് മോണിറ്ററിങ് സമിതിയുടെ നിർദേശം

കഴിഞ്ഞ രഥോത്സവത്തിൽ ചെവിക്ക് പരിക്ക് പറ്റിയ പുതുപ്പള്ളി അര്ജ്ജുനന് എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ഏറെ വിവാദമായിരുന്നു

dot image

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിൽ രഥം തള്ളാൻ ആനയെ ഉപയോഗിക്കരുതെന്ന് മോണിറ്ററിങ് സമിതി. ജില്ലാതല മോണിറ്ററിങ് സമിതി ക്ഷേത്ര ഭാരവാഹികൾക്ക് കർശന നിർദേശം നൽകി. എന്നാൽ എഴുന്നള്ളത്തിന് ആനകളെ എത്തിക്കാൻ വിലക്കില്ല.

അതേസമയം മോണിറ്ററിങ് സമിതിയിടെ തീരുമാനത്തിനെതിരെ വിമർശനവുമായി ഗ്രാമവാസികൾ രംഗത്തെത്തി. മോണിറ്ററിങ് സമിതിയുടെ നിർദേശം അംഗീകരിക്കില്ലെന്നാണ് ഗ്രാമവാസികളുടെ നിലപാട്.

കഴിഞ്ഞ വർഷവും ആനയെ രഥം തള്ളാൻ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാല് ഈ നിർദേശം മറികടന്ന് ആനയെ കൊണ്ട് രഥം തള്ളി. കഴിഞ്ഞ രഥോത്സവത്തിൽ ചെവിക്ക് പരിക്ക് പറ്റിയ പുതുപ്പള്ളി അര്ജ്ജുനന് എന്ന ആനയെ ഉപയോഗിച്ച് രഥം തള്ളിയത് ഏറെ വിവാദമായിരുന്നു. ഇതേതുടര്ന്നാണ് ഈ വര്ഷം രഥം തള്ളാൻ ആനകളെ ഉപയോഗിക്കരുതെന്ന് ജില്ലാ തല മോണിറ്ററിങ് സമിതി തീരുമാനിച്ചത്.

dot image
To advertise here,contact us
dot image