കുട്ടനാട്ടിലെ കർഷക ആത്മഹത്യ; അസ്വഭാവിക മരണത്തിന് കേസെടുത്തു, കുറിപ്പ് യഥാർത്ഥമോ എന്നും പരിശോധന

അമ്പലപ്പുഴ പൊലീസ് തിരുവല്ലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവല്ലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചത്.

dot image

ആലപ്പുഴ: തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അമ്പലപ്പുഴ പൊലീസ് തിരുവല്ലയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവല്ലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഇന്ന് രാവിലെ പ്രസാദ് മരിച്ചത്.

തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് സർക്കാരിനെതിരെ ആരോപണമുന്നയിച്ച് കുറിപ്പെഴുതിയ ശേഷം വിഷം കഴിച്ചത്. കിസാൻ മോർച്ച ജില്ലാ ഭാരവാഹിയായിരുന്നു. നെല്ല് സംഭരിച്ചതിന്റെ വില പിആർഎസ് വായ്പയായി പ്രസാദിന് കിട്ടിയിരുന്നു. എന്നാൽ സർക്കാർ പണം തിരിച്ചടയ്ക്കാത്തതിനാൽ മറ്റ് വായ്പകൾ കിട്ടിയില്ല. പ്രസാദ് തന്റെ വിഷമം മറ്റൊരാളോട് കരഞ്ഞു കൊണ്ട് പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് പ്രസാദ് എഴുതിയത് തന്നെയാണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ആലപ്പുഴ തകഴിയിൽ കർഷക ആത്മഹത്യ; 'ഞാൻ പരാജയപ്പെട്ടു പോയി, ഞാൻ ഒരു കൃഷിക്കാരനാണ്',ശബ്ദരേഖ പുറത്ത്

എല്ലാ അര്ത്ഥത്തിലും ഒരു തികഞ്ഞ കര്ഷകനായിരുന്നു പ്രസാദ് എന്ന് നാട്ടുകാർ പറയുന്നു. ഒന്നിന് പിറകെ ഒന്നായി പ്രതിസന്ധികള് വലിഞ്ഞു മുറുകിയപ്പോഴും സ്വന്തം കൃഷിയിടം സംരക്ഷിക്കാന് വേണ്ടി പോരാടി. ഒരാഴ്ച മുമ്പാണ് പാടത്ത് വിത്തിറക്കിയത്. വളത്തിനും പറിച്ചുനടിലിനുമായി ബാങ്കില് വായ്പക്ക് അപേക്ഷ നല്കി. എന്നാല് സിബില് സ്കോര് കുറവാണെന്ന് പറഞ്ഞ് ബാങ്ക് അധികൃതര് വായ്പ നിക്ഷേധിച്ചു. ഇതോടെ എല്ലാ പ്രതീക്ഷയും അസ്ഥാനത്തായി. പിന്നെ ആത്മഹത്യയല്ലാതെ പ്രസാദിന് മുന്നില് മറ്റ് വഴികള് ഇല്ലായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രസാദ് മാനസികമായി തകര്ന്ന അവസ്ഥയിലായിരുന്നുവെന്ന് ഭാര്യ പറയുന്നു.

മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; തകഴിയിലെ കർഷകന്റേത് സർക്കാർ സ്പോൺസേഡ് കൊലപാതകമെന്നും കർഷക മോർച്ച

മൂന്ന് ഏക്കറോളം സ്ഥലത്താണ് പ്രസാദ് കൃഷി ചെയ്തിരുന്നത്. സര്ക്കാരിന് നെല്ല് നല്കിയ വകയില് കിട്ടാനുളളത് വന് തുകയാണ്. സ്വകാര്യ വ്യക്തികളില് നിന്ന് പണം പലിശയ്ക്ക് എടുത്താണ് ഇതുവരെ പിടിച്ചുനിന്നത്. സ്ഥലം വിറ്റ് കടം വീട്ടാന് നോക്കിയപ്പോള് നേരത്തെ എടുത്ത വായ്പ അതിനും തടസമായി. പ്രസാദിന് ആവശ്യമായ ചികില്സ ലഭിച്ചില്ലെന്ന ആരോപണവും അദ്ദേഹത്തിന്റെ കുടുംബത്തില് നിന്നുയരുന്നു. ആലപ്പുഴ മെഡിക്കല് കേളേജില് മതിയായ ചികില്സ ലഭിച്ചിരുന്നെങ്കില് പ്രസാദിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്നാണ് സഹോദരന് പറയുന്നത്. ഇവിടെയെത്തിച്ച് മണിക്കൂറുകള്ക്ക് ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് പ്രസാദിനെ മാറ്റാന് നിര്ദേശിച്ചത്

dot image
To advertise here,contact us
dot image