പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു ശോഭീന്ദ്രൻ

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു
dot image

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു ശോഭീന്ദ്രൻ. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിൽ മുൻ നിര പോരാളിയായിരുന്നു അദ്ദേഹം. പ്രകൃതി സ്നേഹം ജീവിത വ്രതമാക്കിയ അദ്ദേഹം പച്ച പാന്റും പച്ച ഷര്ട്ടും പച്ച തൊപ്പിയും ധരിച്ച്  വേഷവിധാനത്തിലും വ്യത്യസ്തനായിരുന്നു. സംസ്ഥാനത്തുടനീളം ഒട്ടേറെ പരിസ്ഥിതി പ്രവര്ത്തനങ്ങളില് സജീവമായിരുന്നു. വയനാട് ചുരത്തിലെ മഴ നടത്തത്തില് ഉള്പ്പെടെ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു.

dot image
To advertise here,contact us
dot image