'ആ നടനാണ് ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്, ഇനി കണ്ണൂരിലേക്കാണ്'; പരിഹസിച്ച് പി ജയരാജന്‍

സഹകരണ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുകയെന്നതാണ് ഇഡിയുടെ അജണ്ടയെന്ന് പി ജയരാജന്‍
'ആ നടനാണ് ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്, ഇനി കണ്ണൂരിലേക്കാണ്'; പരിഹസിച്ച് പി ജയരാജന്‍

കൊച്ചി: കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേട് കണ്ടെത്തി നടപടികളുമായി മുന്നോട്ട് പോകുന്നത് കേരളത്തിലെ സഹകരണ വകുപ്പും സര്‍ക്കാരുമാണെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍.

ഇഡി കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണ്. സഹകരണ ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ തകര്‍ക്കുകയെന്നതാണ് ഇഡിയുടെ അജണ്ടയെന്ന് പി ജയരാജന്‍ പറഞ്ഞു.

'തൃശൂരില്‍ അഭിനയിക്കുന്ന ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആ നടനാണ് ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നത്. ഇനി കണ്ണൂരിലേക്ക് വരുമെന്ന് പറയുന്നു. ഇഡിയുടെ മേലെയുള്ള ഉദ്യോഗസ്ഥനാണോ ഈ നടന്‍. അദ്ദേഹത്തിന്റെ നാട്യം ഇതുപക്ഷ വിരുദ്ധ വികാരം ഉണ്ടാക്കി നേട്ടമുണ്ടാക്കുകയാണ്.' പി ജയരാജന്‍ പറഞ്ഞു.

കള്ളപ്പണം കണ്ടെത്തുകയും കണ്ടുകെട്ടുകയും മാത്രമാണ് ഇഡിക്ക് നിയമപരമായുള്ള അധികാരം. ചെറുകിട നിക്ഷേപകര്‍ക്ക് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് മേലുള്ള വിശ്വാസം തകര്‍ക്കുകയാണ് ഇഡി. എന്നാല്‍ കാശ് നഷ്ടപ്പെടില്ലെന്ന് ഉറപ്പ് മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലടക്കം തട്ടിപ്പിനിരയാവര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

മുസ്ലിം ലീഗിന്റെ മുന്‍ എംഎല്‍എയാണ് കാസര്‍ഗോഡ് ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് നടത്തിയത്. ബഡ്‌സ് നിയമപ്രകാരം കേസെടുത്തിട്ടുമുണ്ട്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് നടന്നു. ഇവിടെയെല്ലാം നിക്ഷേപകര്‍ക്ക് പണം തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com