ബാലഭാസ്‌കറിന്റെ മരണം; പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു
ബാലഭാസ്‌കറിന്റെ മരണം; പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണ്ണക്കടത്ത് ബന്ധം അന്വേഷിക്കാനും ഉത്തരവുണ്ട്. എല്ലാവശങ്ങളും സിബിഐ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണെമന്നും സിബിഐയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തിരുവനന്തപുരം സിജെഎം കോടതി നടപടികള്‍ റദ്ദാക്കി. നേരത്തെ കൃത്യമായ അന്വേഷണം നടന്നില്ലെന്നും ബന്ധുവായ പ്രിയ ബാലഗോപാല്‍ പറഞ്ഞു. പൊലീസിനും ക്രൈംബ്രാഞ്ചിനും തെളിവുകള്‍ നല്‍കിയിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ തള്ളിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.

2019 സെപ്റ്റംബര്‍ 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം. അതേസമയം ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ വാദം. അമിത വേഗതയെ തുടര്‍ന്നുണ്ടായ അപകടമാണെന്നായിരുന്നു ആദ്യം കേസന്വേഷിച്ച സിബിഐ സംഘം കണ്ടെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com