
കോഴിക്കോട്: നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില് കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കുന്നതിൽ തീരുമാനമായില്ല. മിംസിൽ ചികിത്സയിൽ തുടരുന്ന നാല് പേരുടെ ബിൽ തുക അഞ്ച് ലക്ഷം കവിഞ്ഞു. മരിച്ച മരുതോങ്കര സ്വദേശിയുടെ മകൻ ഉൾപ്പെടെ 4 പേരാണ് ചികിത്സയിൽ ഉള്ളത്.
നിപ ബാധിച്ചു മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ ഒന്പത് വയസ്സുള്ള മകന് ഇപ്പോള് വെന്റിലേറ്ററില് ആണ്. ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മുഹമ്മദലി. വലിയ തുകയുടെ ബില്ലടയ്ക്കാനുള്ള സാമ്പത്തിക ശേഷി കുടുംബത്തിന് ഇല്ല. ആരോഗ്യ മന്ത്രി വീണാ ജോര്ജ് മിംസ് ആശുപത്രി സന്ദര്ശിച്ച അവസരത്തില് കുടുംബാംഗങ്ങളും ബന്ധുക്കളും ഈ കാര്യം മന്ത്രിയുടെ ശ്രദ്ധയില്പെടുത്തിയിട്ടുണ്ട്. എല്ലാവിധ ചികിത്സയും രോഗികള്ക്ക് ഉറപ്പാക്കണമെന്ന് വീണാ ജോര്ജ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല് ബില്ലിന്റെ കാര്യത്തില് ഇതുവരെ ഒരു തീരുമാനം ആയിട്ടില്ല. സര്ക്കാര് ഉചിതമായ നടപടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം.