സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്ന് അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ച് ജീവനുകൾ

പത്തനംതിട്ട തിരുവല്ലയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്ന് അപകടങ്ങളിലായി പൊലിഞ്ഞത് അഞ്ച് ജീവനുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി അഞ്ച് മരണം. മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. മാർത്തോമ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ യദു കൃഷ്ണൻ, ഷിബിൻരാജ് എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തിരുവല്ല കച്ചേരിപ്പടിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു, ആസിഫ് അഷ്റഫ് എന്നിവരാണ് മരിച്ചത്. ബൈക്കിൽ മൂന്ന് യാത്രക്കാർ ഉണ്ടായിരുന്നു.

കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. അലയമൺ കണ്ണങ്കോട് ചരുവിള വീട്ടിൽ വിനോദ് ആണ് മരിച്ചത്. അഞ്ചൽ ബൈപ്പാസിന്റെ പണി നടക്കുന്ന കുരുശ്ശിൻമുക്കിൽ ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. റോഡ് പണിക്ക് വേണ്ടി ഒതുക്കി ഇട്ടിരുന്ന റോഡ് റോളറിനോട് ചേർന്ന് വിനോദ് കിടക്കുകയായിരുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com