സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം; വ്ളോഗർ 'മല്ലു ട്രാവലർ'ക്കെതിരെ പരാതി

ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു

dot image

കൊച്ചി: മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പറയുന്നു.

യുവതിയുടെ പരാതിയിൽ ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലര് എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള് പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിർ പ്രശസ്തനായത്. കണ്ണൂർ സ്വദേശിയാണ്.

dot image
To advertise here,contact us
dot image