'ഫെനിയും പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, അവർ തന്റെ നാട്ടുകാര്'; സജി ചെറിയാൻ

എതെങ്കിലും പരാതി ഞങ്ങൾക്ക് മുൻപിൽ ആരെങ്കിലും അവതരിപ്പിച്ചാൽ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നവരല്ല ഞങ്ങളെന്ന് സജി ചെറിയാൻ പറഞ്ഞു

'ഫെനിയും പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്, അവർ തന്റെ നാട്ടുകാര്'; സജി ചെറിയാൻ
dot image

തിരുവനന്തപുരം: ഫെനി ബാലകൃഷ്ണന്റെ ആരോപണം നിഷേധിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. ഞങ്ങൾ ഒക്കെ രാഷ്ട്രീയ രംഗത്ത് മാന്യമായി പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടാണ് ആരോപണം കത്തിക്കാതിരുന്നതെന്ന് സജി ചെറിയാൻ പറഞ്ഞു.

എതെങ്കിലും പരാതി ഞങ്ങൾക്ക് മുൻപിൽ ആരെങ്കിലും അവതരിപ്പിച്ചാൽ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നവരല്ല ഞങ്ങൾ. ഞങ്ങളോട് പറഞ്ഞത് ആരോടും പറഞ്ഞിട്ടില്ല. അത് ഇനി പറയിപ്പിക്കാൻ ശ്രമിക്കണോ? ഫെനിയും പരാതിക്കാരിയുമായി കൂടികാഴ്ച നടത്തിട്ടുണ്ട്. അവർ തന്റെ നാട്ടുകാരാണെന്നും സജി ചെറിയാൻ പറഞ്ഞു.

സജി ചെറിയാനും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും അന്ന് കേസിൽ ഇടപെട്ടിരുന്നു എന്ന് കഴിഞ്ഞദിവസം ഫെനി ബാലകൃഷ്ണന് പറഞ്ഞിരുന്നു. ഇ പി ജയരാജനെ കൊല്ലത്തെ ഒരു ഗസ്റ്റ് ഹൗസിൽ വച്ചു കണ്ടെന്നും സോളാർ വിഷയം കത്തിച്ചു നിറുത്തണം. അതിനുവേണ്ട കാര്യങ്ങൾ ചെയ്തു തരാമെന്ന് ജയരാജൻ പറഞ്ഞു എന്നും കഴിഞ്ഞ ദിവസം ഫെനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സജി ചെറിയാൻ മാവേലിക്കര കോടതിയിൽ എന്തോ ആവശ്യത്തിനായി എത്തിയപ്പോൾ പരാതിക്കാരിയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ വീട്ടില് വെച്ച് പരാതിക്കാരിയെ കണ്ടുവെന്നുമാണ് ഫെനി പറഞ്ഞത്.

dot image
To advertise here,contact us
dot image