അഞ്ച് വയസുകാരിയായ മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

അഞ്ച് വയസുകാരിയായ മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
dot image

പത്തനംതിട്ട: അഞ്ച് വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41)വിനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിട്ട ശേഷം മകളുമായി മരിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ഷിജു. ഇതിന് ശേഷം കനാലിന് സമീപമെത്തിയ ഷിജു കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്നവരാണ് കുട്ടിയെ രക്ഷിച്ചത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ കൂടല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlight : The Kudal police arrested Shiju (41), a resident of Anjilimoottil, Palamala, Konni Kudal, for attempting to kill his five-year-old daughter by throwing her into a canal.

dot image
To advertise here,contact us
dot image