ടി പി വധക്കേസ് വിധി; അപ്പീലുകളില്‍ ഇന്നും വാദം കേള്‍ക്കും

കേസില്‍ വെറുതെ വിട്ട സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പടെയുള്ളവരെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നുണ്ട്
ടി പി വധക്കേസ് വിധി; അപ്പീലുകളില്‍ ഇന്നും വാദം കേള്‍ക്കും

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീലുകളിന്മേല്‍ ഹൈക്കോടതി ഇന്നും വാദം കേള്‍ക്കും. കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കെകെ രമ എംഎല്‍എയും പ്രൊസിക്യൂഷനും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്നാണ് കെകെ രമയുടെ പ്രധാന ആവശ്യം.

കേസില്‍ വെറുതെ വിട്ട സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പടെയുള്ളവരെ ശിക്ഷിക്കണമെന്നും അപ്പീലില്‍ ആവശ്യമുണ്ട്. കെകെ രമയെ അനുകൂലിച്ചുള്ള പ്രൊസിക്യൂഷന്റെ ആവശ്യത്തിലും ഹൈക്കോടതി വാദം കേള്‍ക്കും. പ്രതികള്‍ക്ക് എതിരെ പ്രൊസിക്യൂഷന്‍ ഉയര്‍ത്തിയ പല വാദങ്ങളും വിചാരണ കോടതി നിരാകരിച്ചതാണ് എന്നാണ് പ്രതികളുടെ വാദം.

ജസ്റ്റിസുമാരായ ഡോ. എ ജയശങ്കരന്‍ നമ്പ്യാര്‍. ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്. 2012 മെയ് നാലിനാണ് ഒഞ്ചിയത്തെ ആര്‍എംപി നേതാവായ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com