താനൂര്‍ കസ്റ്റഡി കൊലപാതകം; പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പ്രതികളിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം
താനൂര്‍ കസ്റ്റഡി കൊലപാതകം; പ്രതികളുടെ മുന്‍കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലപ്പുറം: താനൂര്‍ കസ്റ്റഡി കൊലപാതക കേസിൽ പ്രതികൾ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ ഡാൻസാഫ് സ്ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരാണ് മഞ്ചേരി ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഒന്നാം പ്രതി താനൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ 26ന് ആണ് നാല് പേരെയും പ്രതികളാക്കി അന്വേഷണ സംഘം കോടതിയിൽ പ്രാഥമിക പ്രതിപട്ടിക സമർപ്പിച്ചത്. അതേസമയം പ്രതികളിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

കേസിൽ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്നും താമിർ ജിഫ്രിയുടെ സഹോദരൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പ്രതികളെ പൊലീസ് സംരക്ഷിക്കുക ആണെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ മാറ്റി നിർത്താത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കേസ് സിബിഐക്ക് വിട്ടത് എവിടെയുമെത്തിയില്ല. പ്രതികളിൽ ചിലർ നടുവിട്ടുവെന്നാണ് വിവരമെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പ്രതികൾ നാടുവിട്ടെന്ന ഈ ആരോപണം ശരിവെക്കുന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ.

മരണസ്ഥലം പൊലീസ് കൃത്യമായി രേഖപെടുത്താത്തത്തിനാൽ താമിർ ജിഫ്രിയുടെ മരണം ഇതുവരെ രജിസ്റ്റർ ചെയ്യാൻ കുടുംബത്തിനായിട്ടില്ല. മരണസർഫിക്കറ്റ് ലഭിക്കുന്നതിനായി പല ഓഫീസുകളും കയറി ഇറങ്ങി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകുന്നത് മനപ്പൂർവ്വം വൈകിച്ചത് പോലെ, മരണം രജിസ്റ്റർ ചെയ്യുന്നതിലും പൊലീസ്‌ ഒളിച്ചു കളിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com