
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആയഞ്ചേരി പഞ്ചായത്തിലെ നാലു വാര്ഡുകള് കണ്ടൈന്മെന്റ് സോണുകളായി. 2, 3, 13, 14 വാര്ഡുകളാണ് കണ്ടൈന്മെന്റ് സോണുകളായത്.
കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്ട്രോള് റൂം പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് കണ്ട്രോള് റൂം പ്രവര്ത്തനം ആരംഭിക്കാന് തീരുമാനിച്ചത്. മരണം നിപ വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൊവ്വാഴ്ച 5.30യോടെ സ്ഥിരീകരിക്കുകയായിരുന്നു.
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം.