'സോളാര്‍ കേസില്‍ അന്വേഷണം വേണം, കള്ളക്കേസ് പിന്‍വലിക്കണം'; ഡിജിപിക്ക് പരാതി നല്‍കി പി സി ജോര്‍ജ്

ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ നടന്ന ഗൂഢാലോചനയില്‍ തന്നെ കൂടി പങ്കാളിയാക്കാന്‍ ശ്രമം നടന്നു.
'സോളാര്‍ കേസില്‍ അന്വേഷണം വേണം, കള്ളക്കേസ് പിന്‍വലിക്കണം'; ഡിജിപിക്ക് പരാതി നല്‍കി പി സി ജോര്‍ജ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോര്‍ജ് ഡി ജി പി ക്ക് പരാതി നല്‍കി. ഗൂഢാലോചന അന്വേഷിക്കണമെന്നും കള്ളക്കേസ് പിന്‍വലിക്കണമെന്നും പരാതിയില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ നടന്ന ഗൂഢാലോചനയില്‍ തന്നെ കൂടി പങ്കാളിയാക്കാന്‍ ശ്രമം നടന്നു. ഇതിന് കൂട്ട് നില്‍ക്കാത്തതിനാലാണ് തനിക്ക് എതിരെ ലൈംഗിക ആരോപണ പരാതി നല്‍കിയത്. ഈ കേസില്‍ തനിക്ക് ജയിലില്‍ കഴിയേണ്ടി വന്നുവെന്നും പി സി ജോര്‍ജ് പരാതിയില്‍ പറയുന്നു.

സോളാര്‍ ബലാത്സംഗക്കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കാനുള്ള മൊഴി പരാതിക്കാരി എഴുതിനല്‍കിയതാണെന്ന് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലായിരുന്നെന്നും പി സി ജോര്‍ജ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ ആദ്യം സംശയം തോന്നിയിരുന്നു. പക്ഷേ, അവര്‍ സാഹചര്യം വിശദീകരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചുപോയി. സംഭവം തെറ്റാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്നാണ് മൊഴി നല്‍കിയത്. അധികാരത്തില്‍ വന്നപ്പോള്‍ പിണറായി വിജയന്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങുകയായിരുന്നു. അങ്ങനെയാണ് അന്വേഷണം സി ബി ഐക്ക് വിട്ടതെന്നും പി സി ജോര്‍ജ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com