'അടിവയറ്റില് തൊഴിച്ചു, കൈയ്യില് കടിച്ചു'; എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് മർദിച്ചെന്ന് യുവതി

ബൈക്കിൽ എത്തിയ പൊലീസ് സംഘമാണ് യുവതി കുടുംബവുമായി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി മർദ്ദിച്ചത്

dot image

കോഴിക്കോട്: കോഴിക്കോട് കാർ യാത്രക്കാരിയെ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് മർദിച്ചെന്ന് പരാതി. അത്തോളി സ്വദേശിനി അഫ്ന അബ്ദുൾ നാഫിക്ക് മർദ്ദനത്തിൽ പരിക്കേറ്റു. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം.

ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ബൈക്കിൽ എത്തിയ പൊലീസുകാര്, യുവതി കുടുംബവുമായി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവത്തില് നടക്കാവ് എസ് ഐ വിനോദിനെതിരെ കാക്കൂർ പൊലീസിൽ യുവതി പരാതി നൽകി.

പൊലീസ് അടിവയറ്റിൽ തൊഴിച്ചെന്ന് അഫ്ന പറഞ്ഞു. വലതു കൈയ്യിൽ കടിച്ചു. കാറിന് സൈഡ് കൊടുക്കാത്തതിനാൽ അക്രമിസംഘം കാറിൽ നിന്ന് വലിച്ച് പുറത്തേക്കിട്ടു. കാറിലെത്തിയ സംഘം വിളിച്ചതു പ്രകാരമാണ് എസ് ഐ ബൈക്കിലെത്തി മർദ്ദിച്ചതെന്ന് അഫ്ന പറഞ്ഞു. പൊലീസുകാർ മദ്യപിച്ചിരുന്നതായും അഫ്ന ആരോപിക്കുന്നു.

Story Highlights: Complaint that the Kozhikode car passenger was beaten up by the SI

dot image
To advertise here,contact us
dot image