Top

യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ്

കൊവിഡ് ബാധിതനായതിനാൽ ജോ ബൈഡൻ ഏസൊലേഷനിൽ കഴിയുകയാണ്.

4 Aug 2022 9:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഎസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ്
X

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ജോ ബൈഡൻ സുഖം പ്രാപിച്ചു വരുന്നതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ മെമ്മോയിൽ അദ്ദേഹത്തിന്റെ ഫിസിഷ്യൻ കെവിൻ ഒ'കോണർ പറഞ്ഞു.

ബൈഡന് ഇടയ്ക്കിടെ ചുമ അനുഭവപ്പെട്ടിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്ന് കെവിൻ ഒ'കോണർ മെമ്മോയിൽ പറഞ്ഞു. കൊവിഡ് ബാധിതനായതിനാൽ ജോ ബൈഡൻ ഏസൊലേഷനിൽ കഴിയുകയാണ്. 79 കാരനായ ബൈഡന് ജൂലൈ 21ന് ആദ്യമായി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹം എസൊലേഷനിൽ നിന്ന് പുറത്തുവന്നത്.

STORY HIGHLIGHTS: US President Joe Biden tested positive again for COVID-19

Next Story