Top

'സമാധാന ചർച്ചകൾക്കായി യുക്രെയ്‌നിലെ സൈനിക നടപടി നിർത്തില്ല'; റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്

ബുച്ചയിലെ കൂട്ടക്കൊലയിൽ റഷ്യൻ സൈനികർക്കെതിരെ യുദ്ധക്കുറ്റാരോപണമുന്നയിച്ച് ചർച്ചകൾ അട്ടിമറിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതായി സെർജി ലാവ്‌റോവ് ആരോപിച്ചു.

11 April 2022 6:51 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാധാന ചർച്ചകൾക്കായി യുക്രെയ്‌നിലെ സൈനിക നടപടി നിർത്തില്ല; റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്
X

മോസ്കോ: സമാധാന ചർച്ചകൾക്ക് വേണ്ടി യുക്രെയ്നിലെ സൈനിക നീക്കം നിർത്തില്ലെന്ന് റഷ്യൻ വിദേശ കാര്യ മന്ത്രി സെർജി ലാവ്റോവ്. കീവുമായി സമാധാന ചർച്ചകൾക്ക് തയ്യാറാണ് എന്നാൽ അതിനർത്ഥം യുദ്ധം അവസാനിപ്പിക്കുന്നുവെന്നല്ല. റഷ്യൻ സ്റ്റേറ്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രെയ്‌നുമായി ചർച്ചകൾ തുടരാതിരിക്കാനുള്ള ഒരു കാരണവും താൻ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധന ചർച്ചകൾ ഫലം കാണാത്തതിന് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുക്രെയ്ൻ പട്ടണമായ ബുച്ചയിലെ കൂട്ടക്കൊലയിൽ റഷ്യൻ സൈനികർക്കെതിരെ യുദ്ധക്കുറ്റാരോപണമുന്നയിച്ച് ചർച്ചകൾ അട്ടിമറിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതായി സെർജി ലാവ്‌റോവ് ആരോപിച്ചു. ഈ മാസമാദ്യം ബുച്ചയിൽ നിന്ന് 20 പേരുടെ മൃതദേഹങ്ങളും നൂറിലധികം കൂട്ടകുഴിമാടങ്ങളും കണ്ടെത്തിയിരുന്നു.

ബെലാറസിൽ നടന്ന ആദ്യ റൗണ്ട് സമാധാന ചർച്ചകളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ യുക്രെയ്‌നിലെ സൈനിക ഓപ്പറേഷൻ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഇപ്പോൾ തങ്ങളുടെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്നും ലാവ്റോവ് പറഞ്ഞു. അടുത്ത റൗണ്ട് ചർച്ചകളിൽ അന്തിമ കരാറിൽ എത്താത്തിടത്തോളം കാലം സൈനിക നടപടി താൽക്കാലികമായി നിർത്തില്ലെന്നും ലവ്‌റോവ് വ്യക്തമാക്കി.

STORY HIGHLIGHTS: Russian foreign minister Sergey Lavrov says the war in Ukraine is not stop for peace talks

Next Story