Top

പാകിസ്താനില്‍ 1200 വര്‍ഷമായ ക്ഷേത്രം പുനരുദ്ധരിക്കുന്നു; ഹിന്ദുക്കള്‍ ആരാധന പുനരാംരഭിച്ചപ്പോള്‍ ഒപ്പം സിഖുകാരും ക്രിസ്ത്യാനികളും

കഴിഞ്ഞ മാസം ലാഹോറിലെ പ്രശസ്തമായ അനാര്‍ക്കലി ബസാറിനടുത്തുള്ള വാല്‍മീകി ക്ഷേത്രം ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്ന് വീണ്ടെടുത്തതിന് പിന്നാലെയാണ് ക്ഷേത്രം പുനരുദ്ധരിക്കുന്നത്.

4 Aug 2022 5:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാകിസ്താനില്‍ 1200 വര്‍ഷമായ ക്ഷേത്രം പുനരുദ്ധരിക്കുന്നു; ഹിന്ദുക്കള്‍ ആരാധന പുനരാംരഭിച്ചപ്പോള്‍ ഒപ്പം സിഖുകാരും ക്രിസ്ത്യാനികളും
X

ലാഹോര്‍: പാകിസ്താനില്‍ 1200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കുന്നു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് വാല്‍മീകി ക്ഷേത്രം പുനരുദ്ധിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം ലാഹോറിലെ പ്രശസ്തമായ അനാര്‍ക്കലി ബസാറിനടുത്തുള്ള വാല്‍മീകി ക്ഷേത്രം ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്ന് വീണ്ടെടുത്തതിന് പിന്നാലെയാണ് ക്ഷേത്രം പുനരുദ്ധരിക്കുന്നത്.

കൃഷ്ണ ക്ഷേത്രം കൂടാതെ, ലാഹോറില്‍ പ്രവര്‍ത്തനക്ഷമമായ ഏക ക്ഷേത്രമാണ് വാല്‍മീകി ക്ഷേത്രം. ഹിന്ദുമതം സ്വീകരിച്ചതായി അവകാശപ്പെടുന്ന ഒരു ക്രിസ്ത്യന്‍ കുടുംബമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍, ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ ആരാധന പുനരാംരഭിച്ചപ്പോള്‍ നൂറിലധികം സിഖുകാരും ക്രിസ്ത്യാനികളും ഇവര്‍ക്കൊപ്പം ആരാധന നടത്താന്‍ എത്തിയിരുന്നു.

ഇരുപത് വര്‍ഷത്തിലേറെയായി ക്രിസ്ത്യന്‍ കുടുംബം കൈയടക്കിവെച്ചിരുന്ന ഭൂമി റവന്യൂ രേഖയില്‍ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ബോര്‍ഡ് (ഇടിപിബി) ക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ക്ഷേത്ര സ്വത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ക്രിസ്ത്യന്‍ കുടുംബം സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഇടിപിബി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആരാധനകള്‍ നടത്തുന്നതിന് പുറമെ കുടുംബം വാല്‍മീകി ഹിന്ദുക്കള്‍ക്ക് മാത്രമായാണ് ക്ഷേത്രം തുറന്നിരുന്നത്. ഇതോടെ കുടുംബത്തിനെതിരെ ക്ഷേത്രം ട്രസ്റ്റ് കോടതിയില്‍ പോകുകയായിരുന്നു. 1992ല്‍ ഇന്ത്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം, ആയുധങ്ങളുമായി വാല്‍മീകി ക്ഷേത്രത്തില്‍ പ്രവേശിച്ച ജനങ്ങള്‍ കൃഷ്ണന്റെയും വാല്മീകിയുടെയും വിഗ്രഹങ്ങള്‍ തകര്‍ത്തിരുന്നു. വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങളും ആയുധധാരികളായവര്‍ പിടിച്ചെടുത്തു. ഇതിനുശേഷം ഇവര്‍ ക്ഷേത്രം തീയിട്ട് തകര്‍ക്കുകയായിരുന്നു. ക്ഷേത്രം ഉടന്‍ പുനരുദ്ധരിക്കണെമന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ക്ഷേത്ര ഉടമസ്ഥതതയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കാരണം ഇടിപിബിക്ക് ക്ഷേത്രം പുനരുദ്ധരിക്കന്‍ കഴിഞ്ഞിരുന്നില്ല.

Story highlights: Renovating 1200-year-old temple in Pakistan; When the Hindus resumed worship, so did the Sikhs and Christians

Next Story