'അസോവസ്റ്റ് പ്ലാന്റ് വളയുക, ഒരു ഈച്ച പോലും രക്ഷപ്പെടില്ല'; മരിയുപോളിനെ വിജയകരമായി വിമോചിപ്പിച്ചെന്ന് പുടിന്
മരിയുപോള്‍ പൂര്‍ണ്ണമായും അധീനതയിലാക്കുകയെന്നത് റഷ്യയുടെ തന്ത്ര പ്രധാനമായ ലക്ഷ്യമാണ്
21 April 2022 12:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മോസ്കോ: യുക്രെയ്ന് തെക്കുകിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളിനെ വിജയകരമായി വിമോചിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്. എന്നാല്‍ അസോവസ്റ്റല്‍ ഉരുക്ക് പ്ലാന്റിന്റെ നിയന്ത്രണം യുക്രെയ്ന് സൈന്യത്തിന്റെ കീഴിലാണെന്നാണ് റിപ്പേര്‍ട്ട്. പ്ലാന്റിനുള്ളില്‍ നിന്ന് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ യുക്രെയ്ന് സൈന്യത്തിന് സാധിക്കുന്നുണ്ട്.
വ്യവസായശാലയിലേക്ക് ഇരച്ചു കയറേണ്ടെന്നും പുറത്ത് ശക്തമായ വലയം തീര്‍ക്കാനുമാണ് പുടിന്റെ നിര്‍ദേശം. നിലവില്‍ പ്ലാന്റ് ഒഴികെയുള്ള മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യത്തിന്റെ അധീനതയിലാണ്.
'വ്യാവസായിക മേഖല പൂര്‍ണ്ണമായും ഉപരോധിക്കുക, ഒരു ഈച്ച പോലും രക്ഷപ്പെടില്ല' പുടിന് പറഞ്ഞു. രണ്ടായിരത്തോളം യുക്രെയ്ന് സൈനീകര്‍ വ്യവസായശാലയിലുണ്ടെന്നാണ് റഷ്യന്‍ പ്രതിരേധ മന്ത്രാലയം അവകാശപ്പെടുന്നത്. മരിയുപോള്‍ പൂര്‍ണ്ണമായും അധീനതയിലാക്കുകയെന്നത് റഷ്യയുടെ തന്ത്ര പ്രധാനമായ ലക്ഷ്യമാണ്. നേരത്തെ യുക്രെയ്നില്‍ നിന്ന് വിമോചിപ്പിച്ച ക്രൈമിയയെ റഷ്യന്‍ അനുകൂലികളുള്ള കിഴക്കന്‍ യുക്രെയ്നുമായി കരമാര്‍ഗം ബന്ധിപ്പിക്കാനാകും.
മരിയുപോളിലുള്ള സൈനീകരോട് രണ്ടു തവണ കീഴടങ്ങാന്‍ റഷ്യന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുക്രെയ്ന് സൈനീകര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് റഷ്യ ആക്രമണം ശക്തമാക്കിയത്.
STORY HIGHLIGHTS: Putin says he successfully liberated Mariupol