അമേരിക്കയിലെ സ്കൂളില് വെടിവെപ്പ്; 4 മരണം, നിരവധി പേര്ക്ക് പരിക്ക്, പിന്നില് 14കാരനെന്ന് പൊലീസ്

രണ്ട് വിദ്യാര്ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്

അമേരിക്കയിലെ സ്കൂളില് വെടിവെപ്പ്; 4 മരണം, നിരവധി പേര്ക്ക് പരിക്ക്, പിന്നില് 14കാരനെന്ന് പൊലീസ്
dot image

ജോര്ജിയ: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവെപ്പില് നാല് മരണം. ഓന്പതില് അധികം പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്. രണ്ട് വിദ്യാര്ത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. വെടിവെച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

അറ്റ്ലാന്റയില് നിന്ന് 80 കിലോമീറ്റര് അകലെയുള്ള സ്കൂളിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.23നാണ് വെടിവെപ്പുണ്ടായത്. ഇതേ സ്കൂളിലെ വിദ്യാര്ത്ഥി പതിനാലുകാരനായ കോള്ട്ട് ഗ്രേയാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്നയുടനെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്കൂളിലേക്ക് അയച്ചതായി ബാരോ കണ്ട്രി ഷെരീഫ് ഓഫീസര് പ്രസ്താവനയില് അറിയിച്ചു.

കസ്റ്റഡിയിലെടുത്ത 14കാരനെതിരെ കൊലപാതക കുറ്റം ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നും ഏതുതരം തോക്കാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തെ അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന് അപലപിച്ചു. അര്ത്ഥശൂന്യമായ ദുരന്തമാണുണ്ടായിരിക്കുന്നതെന്ന് ബൈഡന് പ്രതികരിച്ചു. മരിച്ചവര്ക്ക് ആദരാഞ്ജലി അര്പ്പിച്ച പ്രസിഡന്റ് അതീജീവിതര്ക്കൊപ്പമുണ്ടാകുമെന്നും പറഞ്ഞു.

dot image
To advertise here,contact us
dot image