
പ്രവചനങ്ങളുടെ പേരില് ഏറെ പ്രശസ്തയാണ് ബാബ വാംഗ എന്നറിയപ്പെടുന്ന വാന്ഗെലിയ പാണ്ഡേവ ഗുഷ്റ്റെറോവ. വാങ്കലിയ പാന്തേവ എന്നാണ് ബാബ വാംഗയുടെ യഥാര്ത്ഥ പേര്. 1996ല് 85-ാം വയസ്സിലായിരുന്നു ബാബ വാംഗയുടെ വിയോഗം. എന്നാല് മരിച്ചിട്ട് മുപ്പത് കൊല്ലത്തോളമാവാറായെങ്കിലും ഇപ്പോഴും അവരുടെ പ്രവചനങ്ങള് ഏറെ പ്രശസ്തമാണ്. പന്ത്രണ്ടാം വയസ്സില് കാഴ്ച്ച നഷ്ടപ്പെട്ടതാണ് ബാബ വാംഗയ്ക്ക്. അതിന് ശേഷം ഭാവിയിലെ ഓരോ കാര്യങ്ങളും പ്രവചിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചുവെന്നാണ് ബാബ വാംഗ വെളിപ്പെടുത്തിയിരുന്നത്.
ദേശീയ മാധ്യമങ്ങളുടെ റിപ്പോര്ട്ട് അനുസരിച്ച് അവളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവചനങ്ങളിലൊന്ന് 2001 സെപ്റ്റംബര് 11-ന് ന്യൂയോര്ക്കിലെ ട്വിന് ടവറുകള്ക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള സൂചനയായിരുന്നു.'രണ്ട് ലോഹ പക്ഷികള് നമ്മുടെ അമേരിക്കന് സഹോദരന്മാരില് ഇടിക്കും, ചെന്നായകള് കുറ്റിക്കാട്ടില് നിന്ന് അലറിവിളിക്കും, നിരപരാധികളുടെ രക്തം നദികളില് ഒഴുകും' എന്നായിരുന്നു വാംഗയുടെ പ്രവചനം. ദുരന്ത സംഭവങ്ങള്ക്ക് സമാനമായ ഒരു പ്രവചനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
2025 മുതല് സംഭവിക്കുമെന്ന് പറയുന്ന ബാബ വംഗയുടെ പ്രവചനങ്ങള് ഏറെ പ്രശസ്തമാണ്
2025: യൂറോപ്പിലെ ഒരു വലിയ സംഘര്ഷം ഭൂഖണ്ഡത്തിലെ ജനസംഖ്യയില് ഗണ്യമായ കുറവുണ്ടാക്കും.
2028: ഊര്ജത്തിന്റെ പുതിയ സ്രോതസ്സുകള് കണ്ടെത്താനുള്ള ശ്രമത്തില് മനുഷ്യരാശി ശുക്രനില് എത്തും.
2033: ധ്രുവീയ മഞ്ഞുമലകള് ഉരുകുന്നത് സമുദ്രനിരപ്പില് ഗണ്യമായ വര്ദ്ധനവിന് കാരണമാകും.
2076: കമ്മ്യൂണിസം ആഗോളതലത്തില് തിരിച്ചെത്തും.
2130: അന്യഗ്രഹ നാഗരികതകളുമായുള്ള ബന്ധം.
2170: ഒരു ആഗോള വരള്ച്ച.
3005: ചൊവ്വയില് ഒരു യുദ്ധം.
3797: ഭൂമിയുടെ നാശം, സൗരയൂഥത്തിനുള്ളിലെ മറ്റൊരു ഗ്രഹത്തിലേക്ക് നീങ്ങാന് കഴിവുള്ള മനുഷ്യരാശി.
5079: ലോകാവസാനം.