'അറിയാത്ത ഭാവത്തില് നില്ക്കാം'; ഫ്രിഡ്ജില് കയറി കേക്ക് മോഷണം, വൈറലായി കുട്ടിയുടെ വീഡിയോ

നിരവധിപേര് വീഡിയോയ്ക്ക് കമന്റുമായി എത്തി

dot image

കുട്ടികളുടെ ക്യൂട്ട്നെസും കുറുമ്പുകളുമൊക്കെ കാണിക്കുന്ന നിരവധി വീഡിയോകള് സോഷ്യല് മീഡിയയില് വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഫ്രിഡ്ജിന്റെ ഡോർ പാതി തുറന്ന് കയറി നിന്നാണ് ഒരു കുട്ടിക്കുറുമ്പിയുടെ കേക്ക് മോഷണം. പിടിക്കപ്പെട്ടപ്പോഴുള്ള കുട്ടിയുടെ എക്സ്പ്രഷനാണ് സോഷ്യല്മീഡിയയില് മുഴുവന് ചിരിപടര്ത്തുന്നത്.

കുറച്ചു സമയത്തിനുള്ളില് തന്നെ സോഷ്യല്മീഡിയയെ മുഴുവന് കയ്യിലെടുത്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. ആരും കാണാതെ ഫ്രിഡ്ജിന്റെ വാതില് കഷ്ടപ്പെട്ട് തുറന്ന് കേക്ക് കഴിക്കുന്നതിനിടെയിലാണ് പിന്നില് നിന്നും വിളിവരുന്നത്. അപ്രതീക്ഷമായി ഞെട്ടുകയും പിന്നീട് ഞാനൊന്നും അറിഞ്ഞില്ലേ എന്നമട്ടില് പിന്നിലേക്ക് ഇറങ്ങുന്നചതുമാണ് വീജിയോയില് കാണുന്നത്.

മലയാളികളടക്കം നിരവധി ആളുകളാണ് വീഡിയോ വൈറലായതോടു കൂടി കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഒന്നും അറിയാത്ത പോലെ നില്ക്കാം'- എന്നായിരുന്നു ഒരാളുടെ കമന്റ്. 'തിരിഞ്ഞ് നോക്കില്ല' എന്നായിരിന്നു മറ്റൊരു കമന്റ്.

dot image
To advertise here,contact us
dot image