ബഹിരാകാശത്ത് നിന്ന് സമ്പൂർണ സൂര്യഗ്രഹണത്തിന്റെ പൂർണ്ണരൂപം; വീഡിയോ പങ്കുവെച്ച് നാസ

ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്ന കാഴ്ച അമേരിക്കൻ നഗരങ്ങൾക്ക് അതിശയകരമായ കാഴ്ച തന്നെ ആയിരുന്നു.
ബഹിരാകാശത്ത് നിന്ന്  സമ്പൂർണ സൂര്യഗ്രഹണത്തിന്റെ പൂർണ്ണരൂപം; വീഡിയോ പങ്കുവെച്ച് നാസ

ന്യൂയോർക്ക്: ഇന്നലെ മെക്സിക്കോ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളാണ് അപൂർവമായ സമ്പൂർണ സൂര്യഗ്രഹണം കണ്ടത്. ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുന്ന കാഴ്ച അമേരിക്കൻ നഗരങ്ങൾക്ക് അതിശയകരമായ കാഴ്ച തന്നെ ആയിരുന്നു.

ലോകത്തെമ്പാടുമുള്ള ആളുകൾക്ക് ഇങ്ങനെയൊരു അത്ഭൂർവ്വമായൊരു കാഴ്ച്ച കാണുന്നതിനായി നാസ അവരുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ലൈവ് സ്ട്രീം പങ്കുവെച്ചിരുന്നു. ഏകദേശം ഒരു നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ന്യൂയോർക്ക് സ്റ്റേറ്റിൻ്റെ പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങൾ സമ്പൂർണ ഗ്രഹണം കാണുന്നത്.

മെക്സിക്കൻ ബീച്ച് സൈഡ് റിസോർട്ട് പട്ടണമായ മസാറ്റ്‌ലാൻ ആയിരുന്നു വടക്കേ അമേരിക്കയിലെ വ്യൂ പോയിൻ്റ് . മെക്സിക്കോയുടെ തെക്കൻ അതിർത്തിയിലെ ഈഗിൾ പാസിന് സമീപം തെക്കൻ ടെക്സസിലാണ് ഭാഗികമായ ഗ്രഹണം ആരംഭിച്ചത്. പക്ഷെ അമേരിക്കയിലായിരുന്നു ഗ്രഹണത്തിൻ്റെ തുടക്കം. 2024-ലെ സമ്പൂർണ സൂര്യഗ്രഹണം ചരിത്രപരമായൊരു ആകാശ സംഭവമായിരുന്നു. കാരണം ഇനി 2044 ആഗസ്റ്റ് മാസത്തിൽ മാത്രമേ ഇത്തരത്തിൽ ഒരു സമ്പൂർണ സൂര്യ​ഗ്രഹണം യുഎസിൽ കാണാൻ സാധിക്കു. വാർഷിക ഗ്രഹണവും 2046 വരെ ലോകത്തിൻ്റെ ഈ ഭാഗത്ത് വീണ്ടും ദൃശ്യമാകില്ല.

സമ്പൂർണ സൂര്യ​ഗ്രഹണത്തിന്റെ റിപ്പോർട്ട് സിഎൻഎൻ റിപ്പോർട്ട് പ്രകാരം, മെക്സിക്കോയുടെ പസഫിക് തീരമായിരുന്നു ആദ്യത്തെ വ്യൂ പോയിൻ്റ്. പ്രാദേശിക സമയം രാവിലെ 11:07(2:07 pm ET) ആയിരുന്നു ഇത് രേഖപ്പെടുത്തിയിരുന്നത്. കൂടാതെ ഗ്രഹണം ന്യൂഫൗണ്ട്ലാൻഡിലെ അറ്റ്ലാൻ്റിക് തീരത്ത് അഞ്ചു മാണിക്കായിരിക്കുമെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. പ്രത്യേക നേത്ര സംരക്ഷണമില്ലാതെ സൂര്യനെ നേരിട്ട് നോക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞു നാസ എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടിരുന്നു. കൂടാതെ ഒപ്‌റ്റിക്‌സിൻ്റെ മുൻവശത്ത് പ്രത്യേക സോളാർ ഫിൽട്ടർ ഇല്ലാതെ ക്യാമറ ലെൻസ്, ബൈനോക്കുലറുകൾ അല്ലെങ്കിൽ ദൂരദർശിനി എന്നിവയിലൂടെ സൂര്യൻ്റെ ഏതെങ്കിലും ഭാഗം വീക്ഷിക്കുന്നത് കണ്ണിന് ഗുരുതരമായ പരിക്കേൽപ്പിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com