ചൈനയുടെ മാഗ്ലെവ് ട്രെയിൻ സ്പീഡ് റെക്കോർഡ് മറികടന്നു

കൂടുതൽ വേഗത വർദ്ധിപ്പിക്കുന്നതിന്, വായു പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്

dot image

ചൈന: ചൈനയുടെ എയ്റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിൻ അതിൻ്റെ മുൻ റെക്കോർഡ് മറികടന്നു. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ കുറഞ്ഞ വാക്വം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമായാണ്. മണിക്കൂറിൽ 623 കിലോമീറ്ററാണ് ഇതിൻ്റെ വേഗത.

ഇതോടെ ചൈനയിൽ മണിക്കൂറിൽ ഏറ്റവും വേഗതയുള്ള ട്രെയിനായി മാഗ്ലെവ് ട്രെയിൻ മാറും. കൂടുതൽ വേഗത വർദ്ധിപ്പിക്കുന്നതിന്, വായു പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഏറ്റവും പുതിയ ടെസ്റ്റ് സിസ്റ്റത്തിന് സ്പീഡ് റെക്കോർഡ് സ്ഥാപിക്കുക മാത്രമല്ല, നിരവധി പ്രധാന സാങ്കേതികവിദ്യകളെ സാധൂകരിക്കുകയും അവ ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നുവെന്ന് മാഗ്ലെവ് ട്രെയിൻ തെളിയിക്കുകയും ചെയ്തതായി സിഎഎസ്ഐസി പറഞ്ഞു.

സിഎഎസ്ഐസി രൂപകൽപ്പന ചെയ്ത മാഗ്ലെവ് ട്രെയിൻ മണിക്കൂറിൽ 1,000 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നുണ്ട്. ഭാവിയിൽ ഉയർന്ന വേഗതയുള്ള ടെസ്റ്റുകൾക്കും ദേശീയ തലത്തിലുള്ള ഗതാഗത ശൃംഖലയുടെ നിർമ്മാണത്തിനും ശക്തമായ സാങ്കേതിക അടിത്തറയുണ്ടാക്കാനാവുമെന്ന് സിഎഎസ്ഐസി പറഞ്ഞു. രാജ്യത്തിൻ്റെ അടുത്ത തലമുറ വാണിജ്യ എയ്റോസ്പേസ് ഇലക്ട്രോമാഗ്നറ്റിക് ലോഞ്ച് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

'നാളെ തന്നെ സംഘത്തെ അയക്കാം'; കടമെടുപ്പ് പരിധിയില് ചര്ച്ചയ്ക്ക് തയ്യാറെന്ന് കേരളം
dot image
To advertise here,contact us
dot image