ധര്‍മസ്ഥല: രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും നിശബ്ദത ആരെ സംരക്ഷിക്കാന്‍ ?

രാജ്യത്തെ ഒന്നടങ്കം പിടിച്ച് കുലുക്കേണ്ട ഒരു കേസ് എന്തുകൊണ്ടാണ് ഒതുക്കി തീർക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്?

മൃദുല ഹേമലത
1 min read|03 Aug 2025, 11:46 pm
dot image

കർണാടകയിലെ ധർമസ്ഥലയിൽ രാജ്യത്തെയാകെ സ്തംഭിപ്പിക്കാൻ തക്ക ആഴമുളള ഗുരുതരമായ ഒരു ആരോപണമാണ് മുൻ ശുചീകരണ തൊഴിലാളി ഉന്നയിച്ചത്. പിന്നാക്ക വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമൊക്കെ വേണ്ടി നിരന്തരം വാദിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന പാർട്ടിയാണ് കർണാടക ഭരിക്കുന്നത്. ഉന്നാവോയിലും ഹഥ്രസിലുമെല്ലാം പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായി പ്രതിഷേധമുയർത്തുകയും പോരാടുകയും ചെയ്ത രാഹുൽ ഗാന്ധി ഇവിടെ നിശബ്ദത പാലിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ കർണാടകക്കാരനായ ഖാർഗെയാണ്. അദ്ദേഹം തന്റെ സ്വന്തം സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടക്കുന്നത് അറിഞ്ഞിട്ടുപോലുമില്ലെന്ന ഭാവത്തിലാണ്. സംസ്ഥാനം ഭരിക്കുന്ന സിദ്ധരാമയ്യയോ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറോ കാര്യമായി ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. രാജ്യത്തെ ഒന്നടങ്കം പിടിച്ച് കുലുക്കേണ്ട ഒരു കേസ് എന്തുകൊണ്ടാണ് ഒതുക്കി തീർക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നത്. ഭയം തന്നെയാണോ അതോ മറ്റെന്തിന്റെയെങ്കിലും സ്വാധീനമാണോ ഈ കേസ് ഒതുക്കി തീർക്കുന്നതിന് കോൺഗ്രസ് സർക്കാരിനെ പ്രേരിപ്പിക്കുന്നത് ?

Content Highlights: Why congress and Rahul Gandhi silent in Dharmasthala allegations

dot image
To advertise here,contact us
dot image