വ്യോമയാന രംഗത്ത് ഒന്നാമത്; ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് എയർപോർട്ട്

ലണ്ടനിലെ ഹീത്രോ, തെക്കൻ കൊറിയയിലെ സിയോൾ ഇഞ്ചിയോൺ എന്നീ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ദുബായുടെ ഈ കുതിപ്പ്.

വ്യോമയാന രംഗത്ത് ഒന്നാമത്; ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി ദുബായ് എയർപോർട്ട്
dot image

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന അപൂർവ നേട്ടം വീണ്ടും സ്വന്തമാക്കി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്. പ്രമുഖ വ്യോമയാന ഡാറ്റാ ഏജൻസിയായ ഒ എ ജി (OAG) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് ആഗോള വ്യോമയാന രംഗത്തെ മറ്റ് വമ്പന്മാരെ പിന്തള്ളി ദുബായ് വിമാനത്താവളം ഒന്നാം റാങ്കിൽ തുടരുന്നത്. ലണ്ടനിലെ ഹീത്രോ, തെക്കൻ കൊറിയയിലെ സിയോൾ ഇഞ്ചിയോൺ എന്നീ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ദുബായുടെ ഈ കുതിപ്പ്.

ഒ എ ജി വ്യക്തമാക്കുന്ന കണക്കനുസരിച്ച്, സെപ്റ്റംബറിൽ ഇരുവശങ്ങളിലേക്കുമായി 8.68 ദശലക്ഷത്തോളം അന്താരാഷ്ട്ര യാത്രക്കാരുടെ സീറ്റുകളാണ് ദുബായിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിൽ 4.34 ദശലക്ഷം സീറ്റുകൾ പുറപ്പെടൽ (Departure) വിഭാഗത്തിലാണ്. തൊട്ടുപിന്നിലുള്ള ലണ്ടൻ ഹീത്രോയിൽ നാല് ദശലക്ഷവും മൂന്നാമതുള്ള സിയോൾ ഇഞ്ചിയോണിൽ 3.78 ദശലക്ഷവും സീറ്റുകളാണ് ഉള്ളത്. നാലാം സ്ഥാനത്ത് ആംസ്റ്റർഡാം ഷിഫോളും (3.69 ദശലക്ഷം) അഞ്ചാമതായി ഇസ്താംബുൾ വിമാനത്താവളവുമാണ് (3.59 ദശലക്ഷം) പട്ടികയിലുള്ളത്.

Also Read:

തുടർച്ചയായ 12-ാം വർഷവും അന്താരാഷ്ട്ര യാത്രാ സർവീസുകളിൽ ഒന്നാമതായി തുടരുന്ന ദുബായ് എയർപോർട്ട് വഴി 2025-ൽ മാത്രം 95.2 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയത്. 2026-ലെ ആദ്യ പകുതിയിലും 31.5 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് മികച്ച വളർച്ചയാണ് ദുബായ് കൈവരിച്ചത്. നിലവിൽ 50-ഓളം വിമാനക്കമ്പനികളുടെ സഹായത്തോടെ ലോകത്തിലെ 99 രാജ്യങ്ങളിലെ 217 നഗരങ്ങളിലേക്ക് നേരിട്ട് സർവീസുകൾ നടത്താൻ ദുബായ് എയർപോർട്ടിന് സാധിക്കുന്നുണ്ട്.

Content Highlights: Dubai International Airport has retained its position as the world’s busiest international airport, highlighting Dubai’s continued prominence in global aviation. The airport’s strong international passenger traffic has helped reinforce its status as a major global aviation hub.

dot image
To advertise here,contact us
dot image