ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യുപിഐ വഴി ഓൺലൈനായി ബുക്ക് ചെയ്യാം; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ സൗകര്യം

ബുർജ് ഖലീഫ സന്ദർശിക്കുന്ന ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികളിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണ്.

ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യുപിഐ വഴി ഓൺലൈനായി ബുക്ക് ചെയ്യാം; ഇന്ത്യൻ യാത്രക്കാർക്ക് പുതിയ സൗകര്യം
dot image

ദുബായിലെ വിഖ്യാതമായ ബുർജ് ഖലീഫയിലെ 'അറ്റ് ദ ടോപ്പ്' ടിക്കറ്റുകൾ ഇനി ഇന്ത്യയിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇൻ്റർഫേസ് (UPI) ഉപയോഗിച്ച് ഓൺലൈനായി ബുക്ക് ചെയ്യാം. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിൽ എത്തുന്നതിന് മുമ്പ് തന്നെ തങ്ങളുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതാണ് പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം.

യുഎഇയിൽ ഓൺലൈൻ (ഇ-കൊമേഴ്‌സ്) ഇടപാടുകൾക്കായി യുപിഐ സ്വീകരിക്കുന്ന ആദ്യ വിനോദസഞ്ചാര കേന്ദ്രമാണ് ബുർജ് ഖലീഫയിലെ 'അറ്റ് ദ ടോപ്പ്'. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഇന്ത്യൻ സന്ദർശകർക്ക് ഇനിമുതൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട യുപിഐ പേയ്‌മെന്റ് രീതി ഉപയോഗിച്ച് പണമടയ്ക്കാം. 2022-ൽ യുഎഇയിൽ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള യുപിഐ മർച്ചന്റ് പേയ്‌മെന്റുകൾ അവതരിപ്പിച്ചിരുന്നു. യുഎഇയിലെ കടകളിൽ നേരിട്ട് പണമടയ്ക്കാൻ ഇതുവഴി സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാത്രയ്ക്ക് മുമ്പ് തന്നെ ഓൺലൈനായി ടിക്കറ്റുകൾ സ്വന്തമാക്കാൻ ഇന്ത്യൻ യാത്രക്കാർക്ക് സാധിക്കും.

ബുർജ് ഖലീഫ സന്ദർശിക്കുന്ന ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികളിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്നുള്ളവരാണ്. വിദേശയാത്രകളിൽ സുപരിചിതവും ലളിതവുമായ ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ യാത്രാക്കാർക്ക് ഈ പുതിയ സംവിധാനം ഏറെ സഹായകരമാകും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക-വിനോദസഞ്ചാര ബന്ധം കൂടുതൽ ദൃഢമാക്കുന്നതാണ് ഈ പദ്ധതിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Content Highlights: Burj Khalifa ticket bookings can now be completed online through UPI payments, offering greater convenience for Indian tourists visiting Dubai. The new facility simplifies transactions and provides an easier booking experience for travellers from India.

dot image
To advertise here,contact us
dot image