

യുഎഇയുടെ ഭാവി വികസനത്തിന് കുതിപ്പേകാൻ ഗതാഗതം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ധനകാര്യം, വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലായി ഒമ്പത് വൻകിട പദ്ധതികൾ ഒരുങ്ങുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാനും ആഗോളതലത്തിൽ മത്സരക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ പദ്ധതികൾ വരുന്ന പതിറ്റാണ്ടുകളിൽ ജനജീവിതത്തെയും ബിസിനസ് മേഖലയെയും വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഒമ്പത് പദ്ധതികൾ ഇവയാണ്;
ഇലോൺ മസ്കിന്റെ ബോറിങ് കമ്പനിയും ദുബായ് ആർടിഎയും ചേർന്ന് നിർമ്മിക്കുന്ന ഭൂഗർഭ ഗതാഗത ശൃംഖലയാണിത്. 565 മില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം 6.4 കിലോമീറ്ററാണ്. പിന്നീട് ഇത് 22.2 കിലോമീറ്ററായി വ്യാപിപ്പിച്ച് ദുബായ് വേൾഡ് ട്രേഡ് സെന്റർ, ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ്, ബിസിനസ് ബേ എന്നിവയെ ബന്ധിപ്പിക്കും. പ്രത്യേക തുരങ്കങ്ങളിലൂടെ ഇലക്ട്രിക് വാഹനങ്ങളിൽ മാത്രമായിരിക്കും യാത്ര. നിലവിൽ 20 മിനിറ്റ് എടുക്കുന്ന ഡിഐഎഫ്സി - ദുബായ് മോൾ യാത്ര വെറും മൂന്ന് മിനിറ്റായി ചുരുങ്ങും. ഈ വർഷം തന്നെ പദ്ധതി പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇത്തിഹാദ് റെയിൽ പദ്ധതിയുടെ ആദ്യ ഘട്ടം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പൂർത്തിയായത്. 2030-ഓടെ യുഎഇയിലെ ഏഴ് എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ നീളമുള്ള ദേശീയ റെയിൽവേ ശൃംഖല പൂർത്തിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഭാവിയിൽ ഇത് ജിസിസി റെയിലുമായും കൈകോർക്കും. ചരക്കുഗതാഗത ചെലവ് കുറയ്ക്കാനും വ്യവസായ വളർച്ചയ്ക്കും ഇത് സഹായിക്കും. ഒരു ട്രെയിൻ സർവീസ് നടത്തുന്നതിലൂടെ 300 ട്രക്കുകൾ റോഡിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുമെന്നതിനാൽ കാർബൺ പുറന്തള്ളൽ 80 ശതമാനം വരെ കുറയ്ക്കാനും കഴിയും.
ദുബായുടെ പൊതുഗതാഗത സംവിധാനം ശക്തമാക്കുന്നതിനായി വിഭാവനം ചെയ്ത പുതിയ മെട്രോ ലൈനാണിത്. 9.2 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി നിലവിലുള്ള മെട്രോ ലൈനുകളെ എത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കും. ഇത് നഗരത്തിലെ വിവിധ പ്രധാന മേഖലകളിലേക്കുള്ള യാത്ര സുഗമമാക്കും. 2032-ഓടെ പദ്ധതി പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
ദുബായ് ഫിനാൻഷ്യൽ സെന്ററിന്റെ ശേഷി ഇരട്ടിയിലധികമാക്കുന്ന വിപുലീകരണ പദ്ധതിയാണിത്. 42,000-ത്തിലധികം കമ്പനികൾക്കും 1.25 ലക്ഷത്തിലധികം പ്രൊഫഷണലുകൾക്കും ഇവിടെ സൗകര്യമൊരുങ്ങും. 2030 മുതൽ 2040 വരെ വിവിധ ഘട്ടങ്ങളിലായാവും പദ്ധതി പൂർത്തിയാകുക.
അബുദാബിയെ ആഗോള ധനകാര്യ ഹബ്ബാക്കി മാറ്റുന്നതിനുള്ള 60 ബില്യൺ ദിർഹത്തിന്റെ മെഗാ പ്രൊജക്റ്റാണിത്. അബുദാബി ഗ്ലോബൽ മാർക്കറ്റിന്റെ വളർച്ച ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ 1.5 മില്യൺ ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ പുതിയ ഓഫീസുകൾ, വീടുകൾ, കടകൾ, ഹോട്ടലുകൾ എന്നിവ നിർമ്മിക്കും. 2029-2030ൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
യുഎഇ ആസ്ഥാനമായുള്ള ജി42 കമ്പനി അമേരിക്കൻ സാങ്കേതിക ഭീമന്മാരായ ഓപ്പൺഎഐ, ഒറാക്കിൾ, സിസ്കോ, എൻവിഡിയ എന്നിവരുമായി സഹകരിച്ച് നടപ്പിലാക്കുന്ന 40 ബില്യൺ ഡോളറിന്റെ എഐ ഇൻഫ്രാസ്ട്രക്ചർ ക്യാമ്പസാണിത്. അബുദാബിയിലെ 26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഈ ക്യാമ്പസ് യുഎഇയെ ആഗോള എഐ സമ്പദ്‌വ്യവസ്ഥയുടെ തലപ്പത്തെത്തിക്കുമെന്നാണ് വിലയിരുത്തൽ. 2029-2030 പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായേക്കും.
ദുബായുടെ തീരപ്രദേശം 110 കിലോമീറ്ററോളം വർദ്ധിപ്പിക്കുന്ന വമ്പൻ വാട്ടർഫ്രണ്ട് പ്രൊജക്ടാണിത്. 35,000-ത്തിലധികം കുടുംബങ്ങൾക്ക് താമസ സൗകര്യവും 80-ലധികം ആഡംബര ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ ഒരുങ്ങും. ദുബായുടെ ടൂറിസം, ലക്ഷ്വറി റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഇത് വലിയ കരുത്താകും. 2028-2030ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
കുടുംബങ്ങളെ ആകർഷിക്കുന്ന യുഎഇയിലെ ഏറ്റവും വലിയ വിനോദസഞ്ചാര പദ്ധതികളിൽ ഒന്നാണിത്. ഏഴ് ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഈ അന്താരാഷ്ട്ര ബ്രാൻഡഡ് തീം പാർക്ക് അബുദാബിയുടെ ടൂറിസം മേഖലയ്ക്ക് പുതിയ മുഖം നൽകും. ഹോട്ടൽ, റീട്ടെയ്ൽ, ട്രാൻസ്പോർട്ട് മേഖലകളിൽ ഇത് വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. 2030ന് മുമ്പായ് പദ്ധതി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
റാസൽ ഖൈമയിൽ ഒരുങ്ങുന്ന 5.8 ബില്യൺ ഡോളറിന്റെ ഈ പദ്ധതി യുഎഇയിലെ ആദ്യത്തെ വലിയ ഗെയിമിങ് അധിഷ്ഠിത സംയോജിത റിസോർട്ടാണ്. ഇത് വടക്കൻ എമിറേറ്റുകളിലേക്ക് പുതിയ ടൂറിസ്റ്റ് വിഭാഗങ്ങളെ ആകർഷിക്കാൻ സഹായിക്കും. 2027ൽ പദ്ധതി പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
Content Highlights: The UAE’s next phase of development is being led by nine major projects across transport, artificial intelligence, finance, tourism and waterfront real estate, with analysts pointing to a shift toward projects that support long-term economic resilience.