വിദ്യാർത്ഥികളുടെ എഐ ഉപയോ​ഗത്തിന് നിയന്ത്രണം; ഉത്തരവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

അനുചിതമായ വിദ്യാഭ്യാസത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിദ്യാഭ്യാസം മന്ത്രാലയം വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ എഐ ഉപയോ​ഗത്തിന് നിയന്ത്രണം; ഉത്തരവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം
dot image

യുഎഇയില്‍ 13 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. വിദ്യാഭ്യസ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എഐ സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗം ഉള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായാണ് നടപടി.

'ക്ലാസ് മുറികളിലെ കൃത്രിമബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം 2026 എന്ന പേരില്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക ​ഗൈഡിലാണ് 13 വയസിന് താഴെയുള്ള കുട്ടികളില്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നത്. ഇതിന്റെ പകര്‍പ്പ് രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയിട്ടുണ്ട്.

പുതിയ നിര്‍ദ്ദേശ പ്രകാരം 13 വയസിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഏഴാം ക്ലാസില്‍ താഴെയുള്ള ഗ്രേഡുകളില്‍ പഠിക്കുന്നവര്‍ക്കും എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് പുര്‍ണമായും നിരോധനം ഏര്‍പ്പെടുത്തി. അനുചിതമായ വിദ്യാഭ്യാസത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് വിദ്യാഭ്യാസം മന്ത്രാലയം വ്യക്തമാക്കി.

എഐ സാങ്കതിക വിദ്യയിലൂടെ സൃഷ്ടിക്കുന്ന അസൈന്‍മെന്റുകള്‍, പ്രോജക്ടുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ സമര്‍പ്പിക്കുന്നതിനും വിദ്യാര്‍ത്ഥിതകള്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. ഔദ്യോഗിക പരീക്ഷകളിലും മൂല്യനിര്‍ണയങ്ങളിലും എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചതായും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

മതപരമോ ദേശീയമോ സാംസ്‌കാരികമോ ആയ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം, അക്രമാസക്തമായ രംഗങ്ങള്‍, വിദ്വേഷ പ്രസംഗം, വിവേചനം, തെറ്റായ വിവരങ്ങള്‍, എന്നിവ ഉള്‍പ്പെടുന്ന എഐ ഉള്ളടക്കങ്ങള്‍ നിര്‍മിക്കുന്നതിനും പങ്കിടുന്നതിനുമെതിരെയും വിദ്യാഭ്യാസ മന്ത്രാലയം ശക്തമായ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Content Highlights: The UAE Ministry of Education has issued an order restricting students' use of Artificial Intelligence (AI) tools, aiming to promote academic integrity and ensure a safe learning environment. The restrictions apply to students under 13 years old and those in grades below Grade

dot image
To advertise here,contact us
dot image