അപകടകരമായ രീതിയിൽ ഇരുചക്രവാഹനം ഓടിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

പൊലീസ് പരിശോധനയിൽ മോട്ടോർസൈക്കിളിന് നിരവധി ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തി

dot image

അപകടകരമായ രീതിയിൽ ഇരുചക്രവാഹനം ഓടിച്ച യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച അൽ ഖവാനീജിൽ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു യുവാവ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. മറ്റുള്ളവരുടെയും യുവാവിന്റെയും ജീവൻ അപകടത്തിലാക്കുന്ന രീതിയിലാണ് വാഹനം ഓടിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു.

'ഖുർആനിക് പാർകിന്റെ നടപ്പാതയിൽ വെച്ച് പ്രതി ഒറ്റവീലിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. ഒരു മണിക്കൂറോളം ട്രാഫിക് പട്രോൾ സംഘം ഇയാളെ ജാ​ഗ്രതയോടെ പിന്തുടർന്നു. അതിന് ശേഷമാണ് ​ഗാരേജ് കോംപ്ലക്സിനുള്ളിൽവെച്ച് ഇയാളെ പിടികൂടിയത്.' ദുബായ് പൊലീസിലെ ട്രാഫിക് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ വിശദീകരിച്ചു.

പരിശോധനയിൽ, മോട്ടോർസൈക്കിളിന് നിരവധി ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. രജിസ്ട്രേഷൻ കാലാവധിയും കഴിഞ്ഞിരുന്നു. തുടർനിയമനടപടികൾക്കായി യുവാവിനെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും സംഭവത്തിൽ ഔദ്യോഗിക റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡുകളിലെ അശ്രദ്ധമായ പെരുമാറ്റം തടയുന്നതിനുമുള്ള നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

Content Highlights: Dubai Police arrest motorcyclist performing stunts without number plate

dot image
To advertise here,contact us
dot image