
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ് എന്നാണ് രാഹുൽ പറഞ്ഞത്. എന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടൻ ഡോക്ടർമാർ മരുന്ന് നൽകില്ലെന്നും എത്രനാൾ ഇത് മൂടിവെച്ച് താൻ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്സാപ്പിലൂടെ ചോദിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് എന്ന മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്. തുടർന്നാണ് ഇതുസംബന്ധിച്ച വിവാദം ആരംഭിച്ചത്. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. അതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും ചാറ്റും പുറത്തുവരികയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റുകളും പുറത്തുവന്നു. തുടർന്ന് രാഹുലിന്റെ രാജിക്കായി സമ്മർദം ഏറുകയും രാഹുൽ ഒടുവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയുമായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലും യുവതിയുമായുളള സംഭാഷണം
രാഹുല്‍: എന്താ കഴിച്ചേ
യുവതി: ഞാന്‍ മരുന്ന് കഴിച്ചെങ്കില്‍ ഉണ്ടാകുന്ന കോണ്‍സിക്വന്‍സ് എന്താകുമായിരുന്നു അറിയോ?
രാഹുല്‍: എന്താ സംഭവം
യുവതി: ഒരിക്കലും ഡോക്ടറെ കാണിക്കാതെ കഴിക്കാന്‍ പാടില്ല
രാഹുല്‍: ഡോക്ടര്‍ ഉണ്ടായാല്‍ മതി
യുവതി: ഹെവി ബ്ലീഡിങും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകും
രാഹുല്‍: ഡോക്ടറെ കാണണം എന്നൊന്നും ഇല്ല. അതിനൊക്കെയുളള മരുന്നുണ്ട്. പിന്നെ ഡോക്ടറുടെ നിരീക്ഷണത്തില്‍ തന്നെയാണ്. നീ ടെലഗ്രാമില്‍ വാ
യുവതി: കഴിക്കുമ്പോള്‍ എല്ലാം പരിശോധിച്ചിട്ട് വേണം കഴിക്കാന്‍. ഞാന്‍ ഈ കാര്യം അവരോട് സംസാരിച്ചു. അവളുടെ സുഹൃത്ത് ഒരു ഡോക്ടറിനെ ഞാന്‍ ആദ്യം വിളിച്ചു. അവര്‍ കുറേ വഴക്ക് പറഞ്ഞു
അവളെ. അവള്‍ എന്നെ വിളിച്ച് വഴക്ക് പറഞ്ഞു
യുവതി: എന്തോ അങ്ങനെ തോന്നുന്നു
രാഹുല്‍: ആര് പറഞ്ഞു
യുവതി: ഞാന്‍ ഒരു വേസ്റ്റാണ്
രാഹുല്‍: എന്താ ഇങ്ങനെയൊക്കെ പറയുന്നേ
യുവതി: അങ്ങനെ ആയതുകൊണ്ട്. ഞാന്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു മോശം സാഹചര്യത്തില്‍ പോയിട്ടില്ല. എന്റെ അമ്മയെ കണ്ടപ്പോള്‍ കരച്ചില്‍ വന്നു.
രാഹുല്‍: നീ വന്ന് എന്നെ കാണ്, നിനക്ക് താങ്ങായി ഞാന്‍ ഇവിടെയുണ്ട്
യുവതി: സ്‌മൈലി
രാഹുല്‍: എന്താ
യുവതി: ഒന്നുല്ല
യുവതി: എന്റെ തലയില്‍ ഇട്ടിട്ട് ഒഴിഞ്ഞ് മാറുവാണോ. ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. ഒരുപാട് മാറ്റം. പരിഹാരം നിങ്ങള്‍ തന്നെ പറയൂ. കേറിചെന്ന ഉടന്‍ മരുന്ന് തന്ന് വിടില്ല ഡോക്ടര്‍മാര്‍. ഗൂഗിള്‍ ചെയ്യൂ. രീതികള്‍ എന്താണ് എന്നെങ്കിലും നോക്കൂ.
ഞാന്‍ ആരോടാടോ പറഞ്ഞേ
എത്ര നാള്‍ ഇത് മൂടിവെച്ച് നടക്കും ഞാന്‍
നിനക്ക് നിന്റെ അമ്മയോട് സ്‌നേഹമുണ്ടോ. എനിക്ക് ഇത് എങ്ങനെ മുന്നോട്ട് പോകും എന്ന് പേടി. അതേ സമയം തന്നെ എന്റെ വയറ്റിലുള്ള ജീവനോടുള്ള ഇഷ്ടവും. തനിക്ക് അത് ഒരിക്കലും മനസിലാവില്ല. രണ്ടിനും ഇടയില്‍ വീര്‍പ്പ് മുട്ടുന്ന ഞാന്‍.
രാഹുല്‍: ഞാന്‍ ഒഴിവാകുന്നു
യുവതി: ഇതില്‍ എങ്ങനെ ഒഴിവാകും ? ഒഴിവാകാന്‍ എനിക്കും തനിക്കും പറ്റുമോ ? എനിക്കും നാണക്കേട് ചുമക്കാന്‍ താല്‍പര്യം ഇല്ല.
രാഹുല്‍: ഇപ്പോള്‍ തന്നെ ഞാന്‍ അങ്ങോട്ട് ചോദിച്ചത് കൊണ്ടല്ലേ
യുവതി: ഞാന്‍ ഒരു സ്ത്രീയാണ്
രാഹുല്‍: അപ്പോള്‍ നീ തന്നെ പ്രശ്‌ന തീര്‍ക്കൂ
ബൈ..
യുവതി: എങ്ങനെ ? നീയാണ് ഉത്തരവാദി, എന്നെപ്പോലെ തന്നെ
രാഹുല്‍: എനിക്ക് ഇതല്ല പണി
യുവതി: എനിക്ക് ഇതാണോ പണി
Content Highlights: Rahul mamkoottathil chat with woman forcing abortion