മിഡിൽ ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനര്ജി മോസ്ക്അബുദബിയിൽ വരുന്നു

പൂര്ണ്ണമായി സൗരോര്ജത്തെ ആശ്രയിച്ചായിരിക്കും പ്രവര്ത്തനം.

dot image

അബുദബി: മിഡില് ഈസ്റ്റിലെ ആദ്യത്തെ നെറ്റ് സീറോ എനര്ജി മോസ്ക് അബുദാബിയില് വരുന്നു. സുസ്ഥിരതാ ഹബ്ബായ മസ്ദര് സിറ്റിയിലാണ് പള്ളി നിര്മിക്കുന്നത്. പൂര്ണ്ണമായി സൗരോര്ജത്തെ ആശ്രയിച്ചായിരിക്കും പ്രവര്ത്തനം.

1590 ചതുരശ്ര മീറ്റര് ഓണ് സൈറ്റ് പി വി പാനലുകള് ഉപയോഗിച്ച് ഒരു വര്ഷത്തില് ആവശ്യമായ ഊര്ജ്ജം പൂര്ണമായി ഇവിടെ തന്നെ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. 2349 ചതുരശ്രമീറ്റര് വിസതൃതിയിലുള്ള പള്ളിയില് 1300 പേര്ക്ക് ഒരുമിച്ച് പ്രാര്ത്ഥിക്കാനുള്ള സൗകര്യമുണ്ടാകും. പള്ളിയുടെ നിര്മാണം അടുത്ത വര്ഷം ആരംഭിക്കും.

കാലാവസ്ഥാ വ്യതിയാനം; പ്രവര്ത്തനങ്ങള്ക്ക് ഒരു ലക്ഷം കോടി ദിര്ഹം നൽകുമെന്ന് യുഎഇ ബാങ്കുകൾ

നിരവധി നെറ്റ്-സീറോ എനർജി പ്രോജക്ടുകൾ രൂപകല്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കോപ് 28ൽ പ്രഖ്യാപിക്കാനായത് വ്യക്തിപരമായി ഏറെ പ്രധാനമാണെന്ന് മസ്ദർ സിറ്റി സുസ്ഥിര വികസന എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അൽ ബ്രേയ്കി അറിയിച്ചു.

dot image
To advertise here,contact us
dot image