

സൗദി അറേബ്യയില്‍ വ്യോമയാന മേഖലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. രാജ്യത്തിന്റെ വ്യോമ ഗതാഗതത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച കൈവരിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 9.6 ശതമാനം വളര്‍ച്ചാ നിരക്കോടെ, 14.9 കോടിയിലെത്തി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വ്യോമയാന വിപണികളില്‍ ഒന്നായി സൗദിയുടെ സ്ഥാനം മാറുന്നുവെന്നതാണ് പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. ടൂറിസത്തിന്റെയും ആഗോള പരിപാടികളുടെയും വളര്‍ച്ചയും വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര വ്യോമ കണക്റ്റിവിറ്റിയും ഇതിന് കാരണമായി. 7.6 കോടി അന്താരാഷ്ട്ര യാത്രക്കാരും 6.5 കോടി ആഭ്യന്തര യാത്രക്കാരുമാണ് പോയവര്‍ഷം സൗദിയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിച്ചത്.
വിമാനങ്ങളുടെ എണ്ണത്തില്‍ 8.3 ശതമാനം വര്‍ധനവുണ്ടായതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ സഹായകമായി. മൊത്തം വിമാന സര്‍വ്വീസുകളുടെ എണ്ണം 9,80,400 ആയി ഉയര്‍ന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് ഏറ്റവും അധികം യാത്രക്കര്‍ സഞ്ചരിച്ചത്. മൊത്തം യാത്രക്കാരില്‍ 38 ശതമാനവും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയാണ് യാത്ര ചെയ്തത്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളമാണ് തൊട്ട് പിന്നില്‍. പ്രതിദിനം ശരാശരി 1,12,000 യാത്രക്കാരാണ് റിയാദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. മദീന, ദമാം വിമാനത്താവളങ്ങളും തൊട്ടുപിന്നാലെയുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളില്‍ ഒന്നായി സൈദി അറേബ്യ മാറിതയതായും പുതിയ കണക്കുതകള്‍ വ്യക്തമാക്കുന്നു.
ജിദ്ദ, ദമാം എന്നിവിടങ്ങളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങള്‍ എയര്‍ കാര്‍ഗോ മേഖലയില്‍ ഏറ്റവും വലിയ നേട്ടം കൈ വരിച്ചു. സാമ്പത്തിക വളര്‍ച്ചയുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും പ്രധാന ചാലകശക്തിയായി വ്യോമയാന മേഖല മാറി എന്നതിന്റെ തെളിവാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് എന്ന് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: The Gulf aviation sector has seen a 9.6% increase in the number of passengers, reflecting growth in air travel demand. This surge is indicative of the sector’s recovery