
സൗദി അറേബ്യയില്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചക്കിടെ 18,000ത്തിലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തി. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ നിയമ ലംഘകരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടി കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ 21,403 നിയമലംഘകരാണ് അരസ്റ്റിലായത്. ഇതില്‍ ഗുരുതരമായ നിയമം ലംഘനം നടത്തിയ 11,849 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മതിയായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞുവന്നവരാണ് ഇതില്‍ ഏറെയും. തൊഴില്‍ നിയമം ലംഘിച്ച നിരവധി ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും പിടിയിലായി. മുന്‍കാലങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെ 23,824 പേരുടെ യാത്രാ രേഖകള്‍ നിയമാനുസൃതമക്കാന്‍ ബന്ധപ്പെട്ട എംബസികളോട് ആവശ്യപ്പെട്ടതായും അറിയിച്ചു.
നിയമ ലംഘകര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊതുജനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ഇത്തരക്കാരെ കാത്തിരിക്കുന്ന ശിക്ഷ.
നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ടോള്‍ ഫ്രീ നമ്പറിലൂടെയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി വരു ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
Content Highlights: Ministry of Interior steps up action against lawbreakers in Saudi Arabia