
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് അവസാന ദിനത്തിലേക്ക് കടക്കുകയാണ്. ആദ്യ ടെസ്റ്റിൽ അനായാസം വിജയിച്ച ഇന്ത്യക്ക് രണ്ടാം ടെസ്റ്റ് വിജയിക്കാൻ 58 റൺസ് കൂടി മതി. 121 റൺസ് പിന്തുടരാൻ ഇറങ്ങിയ ഇന്ത്യ കളി നിർത്തുമ്പോൾ 63 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്‌കോർ നേടിയ യശസ്വി ജയ്സ്വാൾ എട്ട് റൺസ് നേടി പുറത്തായി. ജോമെൽ വാരിക്കനാണ് വിക്കറ്റ്. 25 റൺസുമായി കെഎൽ രാഹുലും 30 റൺസുമായി സായ് സുദർശനുമാണ് ക്രീസിൽ.
രണ്ടാം ഇന്നിങ്‌സിലെ വെസ്റ്റ് ഇൻഡീസിന്റെ മികച്ച ബാറ്റിങ്ങാണ് കളി അവസാന ദിവസം വരെ നീട്ടിയത്. മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ഒരു ഓവർ പോലും എറിയാൻ നൽകാത്തതിനെതിരെ ആഞ്ഞടിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ദൊഡ്ഡ ഗണേഷ്. ആദ്യ മത്സരത്തിൽ താരം ആകെ നാലോവറായിരുന്നു എറിഞ്ഞത്.രണ്ടാം മത്സരത്തിലെ വിൻഡീസിന്റെ രണ്ടാം ഇന്നിങ്‌സിൽ അവർ ഇന്ത്യൻ ബൗളർമാർക്കെതിരെ മികച്ച രീതിയിൽ ബാറ്റ് വീശിയിട്ടും നിതീഷിന് ഒരോവർ പോലും നൽകാൻ ഇന്ത്യൻ ടീം തയ്യാറായില്ല.
'ഒരു ഓവർ പോലും നൽകാതെ നിതീഷ് കുമാർ റെഡ്ഡിയെഒ എങ്ങനെയാണ് ഓൾറൗണ്ടർ റോളിലേക്ക് തയ്യാറാക്കുന്നത്,' ദൊഡ്ഡ ഗണേഷ് എക്‌സിൽ കുറിച്ചു.
ആദ്യ ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ നിതീഷ് 43 റൺസ് നേടിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ എട്ട് വിക്കറ്റുകൾ നേടിയ ബൗളറാണ് നിതീഷ് കുമാർ റെഡ്ഡി.
അതേസമയം ഫോളോ ഓണിന് അയക്കപ്പെട്ട വിൻഡീസിന്റെ രണ്ടാം ഇന്നിങ്‌സിലെ മികച്ച ബാറ്റിങ്ങാണ് മത്സരം അവസാന ദിനത്തിലേക്ക് നീട്ടിയത്.
How are you preparing Nitish Reddy for the all rounder role if you don’t give him bowling at all? #INDvWI
— Dodda Ganesh | ದೊಡ್ಡ ಗಣೇಶ್ (@doddaganesha) October 13, 2025
രണ്ടാം ഇന്നിങ്‌സിൽ വെസ്റ്റ് ഇൻഡീസ് 390 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ജോൺ കാംബെൽ (115), ഷായ് ഹോപ്പ് (103) എന്നിവരുടെ സെഞ്ച്വറികളാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്.
അവസാന വിക്കറ്റിൽ ജെയ്ഡൻ സീൽസ് (32) ജസ്റ്റിൻ ഗ്രീവ്സ് (പുറത്താവാതെ 50) എന്നിവർ കൂട്ടിച്ചേർത്ത 79 റൺസാണ് വിൻഡീസിന് ലീഡ് സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അഞ്ചിന് 518 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. വിൻഡീസ് മറുപടി ബാറ്റിംഗിൽ 248 റൺസാണ് നേടിയത്. പിന്നാലെ ഇന്ത്യ ഫോളോഓണിന് അയക്കുകയായിരുന്നു.
Content Highlights- Dodda Ganesh Slams Indian Management for Not giving over to Nitish Kumar Reddy