സൗദി ജുബൈലിലെ നവോദയ സ്ഥാപക നേതാവായിരുന്ന പ്രേംരാജ് നിര്യാതനായി

പ്രേംരാജിന്റെ വിയോഗത്തിൽ ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മത സംഘടനകൾ അനുശോചിച്ചു

dot image

ജുബൈൽ: ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവമായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി. കണ്ണൂർ താഴെചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടിൽവെച്ചാണ് മരിച്ചത്. അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രയിലിൽ ചികിത്സയിലായിരുന്നു പ്രേംരാജ്. മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ജുബൈലിയിലെ നിറ സാന്നിധ്യമായിരുന്നു പ്രേംരാജ്. പ്രേംരാജിന്റെ വിയോഗത്തിൽ ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, മത സംഘടനകൾ അനുശോചിച്ചു.

ജുബൈലിലെ ഒരു കമ്പനിയിൽ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു പ്രേംരാജ്. കൊവിഡ് കാലം വരെ കുടുംബസമേതം ജുബൈലിൽ മലയാളികൾക്കിടയിൽ ഉണ്ടായിരുന്നു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിപദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സ്കൂൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പൊതു, സാംസ്കാരിക വേദികളിൽ എല്ലാവർക്കും സുപരിചിതനുമായിരുന്നു. ഭാര്യ ടീന. മകൾ പ്രിന്ന, മകൻ പ്രസിൻ ജുബൈലിൽ ബിസിനസ് ചെയ്യുന്നു. മരുമകൾ വിബിഷ.

dot image
To advertise here,contact us
dot image