ഖത്തർ എക്സ്പോ 2023: ഹാൻഡ് ബുക്ക് പുറത്തിറക്കി

എക്സ്പോയ്ക്ക് തുടക്കമാകാന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്

dot image

ദോഹ: ഖത്തര് വേദിയാകുന്ന ദോഹ എക്സ്പോയുടെ വിശദാംശങ്ങള് ഉള്ക്കൊള്ളുന്ന ഹാൻഡ് ബുക്ക് പുറത്തിറക്കി. എക്സ്പോയുമായി ബന്ധപ്പെട്ട മുഴുവന് കാര്യങ്ങളും വേഗത്തില് മനസിലാക്കാന് കഴിയുന്ന രീതിയിലാണ് ഹാൻഡ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. എക്സ്പോയ്ക്ക് തുടക്കമാകാന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്.

ഫിഫ ലോക കപ്പിന് ശേഷം ഖത്തര് വേദിയാകുന്ന ആദ്യ അന്താരാഷ്ട്ര ഈവന്റ് ആയ ദോഹ എക്സ്പോയ്ക്ക് തുടക്കമാകാന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അതിന്റെ മുഴുവന് വിശദാംശങ്ങളും ഉള്ക്കൊളളുന്ന ഹാൻഡ് ബുക്ക് പുറത്തിറക്കിയിരിക്കുന്നത്. എക്സ്പോ-2023 ദോഹ എന്ന് പേരിട്ടിരിക്കുന്ന ഹാന്റ് ബുക്കില് ആറ് മാസക്കാലം നീളുന്ന പ്രദര്ശന മേളയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ വേഗത്തില് മനസിലാക്കാന് കഴിയും.

എക്സിബിഷനുകളില് പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്ഷിക സാഹചര്യങ്ങളും എക്സ്പോയുടെ ചരിത്രവും ഉള്പ്പെടെയുള്ള കാര്യങ്ങള് ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്. 1960 ല് നെതര്ലാന്റില് നടന്ന ഹോര്ട്ടികള്ച്ചറല് എക്സ്പോ മുതല് 2019ല് ചൈന വേദിയായ എക്സ്പോ വരെയുളള സംഭവ വികാസങ്ങളും ഹാന്റ് ബുക്കില് അനാവരണം ചെയ്തിട്ടുണ്ട്. എക്സ്പോയുടെ ഭാഗമാകുന്ന എണ്പത്തി എട്ട് രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികള് ഇതിനകം ദോഹയില് എത്തിക്കഴിഞ്ഞു. എക്സ്പോ വേദിയില് വിവിധ രാജ്യങ്ങളുടെ സ്റ്റാളുകളും സജ്ജമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് മുപ്പത് ലക്ഷത്തിലധികം സന്ദര്ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി എന്ന പ്രമേയത്തിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ രണ്ടിന് ആരംഭിച്ച് 2024 മാർച്ച് 28നാണ് എക്സ്പോ അവസാനിക്കുക. ലോകത്തിന്റെ രുചി വൈവിധ്യങ്ങള് ആസ്വദിക്കാനുള്ള വേദി കൂടിയാണ് എക്സ്പോ സെന്റര്. അറേബ്യന് രുചി പെരുമയോടൊപ്പം ഇന്ത്യ, ഫിലിപ്പിനോ, കൊറിയന്, തായ്, ടര്ക്കിഷ് തുടങ്ങി വിവിധ രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകളും മേളയില് അണിനിരക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള് ബാധിക്കുന്ന വികസിത രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത വ്യക്തമാക്കാനുള്ള അവസരമാണ് എക്സ്പോ 2023 എന്ന് സംഘടകര് അഭിപ്രായപ്പെട്ടു. മരുഭൂമിയുടെ മണ്ണില് മേളയെത്തുമ്പോള് പരിസ്ഥിതി സംരക്ഷണവും മരുഭൂവത്കരണത്തിനെതിരായ സന്ദേശവുമെല്ലാം പ്രധാനമായി മാറും. അല് ബിദ്ദ പാര്ക്ക് വേദിയാകുന്ന ദോഹ എക്സ്പോക്ക് 17 ലക്ഷം ചതുരശ്ര മീറ്റര് വിസ്തൃതിയുള്ള ഇടമാണ് ഒരുക്കുന്നത്. പാര്ക്കിലെ എക്സ്പോ വേദിയില് മൂന്നു മേഖലകളിലായി തിരിച്ചായിരിക്കും വളണ്ടിയര്മാരുടെ സേവനങ്ങള് ക്രമീകരിക്കുന്നത്.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image