സിറിയയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം ലക്ഷ്യം; 100 കോടി ഡോളറിന്റെ സൗരോർജ്ജ പദ്ധതിയുമായി സൗദി അറേബ്യ

ഊർജ്ജ മേഖലയിലെ ഭാവി നിക്ഷേപ അവസരങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.

സിറിയയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം ലക്ഷ്യം; 100 കോടി ഡോളറിന്റെ സൗരോർജ്ജ പദ്ധതിയുമായി സൗദി അറേബ്യ
dot image

സിറിയ നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ആശ്വാസമേകാൻ വൻ സൗരോർജ്ജ പദ്ധതിയുമായി സൗദി അറേബ്യ. നൂറ് കോടി ഡോളറോളം (ഏകദേശം 8,000 കോടിയിലധികം രൂപ) നിക്ഷേപം പ്രതീക്ഷിക്കുന്ന സുപ്രധാന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഊർജ്ജ മേഖലയിലെ ഭാവി നിക്ഷേപ അവസരങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു.

സിറിയൻ തലസ്ഥാനമായ ദമാസ്കസിൽ വെച്ച് നടന്ന പ്രത്യേക കൂടിക്കാഴ്ചയിൽ സിറിയൻ ഊർജ്ജ മന്ത്രി മുഹമ്മദ് അൽ ബഷീറും സൗദി മന്ത്രാലയ പ്രതിനിധികളും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ധാരണാപത്രങ്ങൾ കൈമാറിയത്. തലസ്ഥാന നഗരത്തിന് സമീപമുള്ള 'വദിയാൻ അൽറബീ' എന്ന മേഖല കേന്ദ്രീകരിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

ആകെ 760 മെഗാവാട്ട് ഉത്പ്പാദന ശേഷിയുള്ള സോളാർ പവർ പ്ലാന്റുകളാണ് ഇവിടെ നിർമ്മിക്കുക. യുദ്ധക്കെടുതികളിൽ തകർന്ന സിറിയയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അടിസ്ഥാന ജനജീവിതം മെച്ചപ്പെടുത്തുന്നതിനും പദ്ധതി വലിയ തോതിൽ സഹായകമാകും.

Content Highlights: Saudi Arabia is planning a $1 billion solar energy project in Syria to help tackle the country’s electricity shortage and strengthen its power infrastructure.

dot image
To advertise here,contact us
dot image