പ്രവാസികളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യം; പദ്ധതിയുമായി ഒമാൻ

രോഗാവസ്ഥയിലും ജീവനക്കാര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി

പ്രവാസികളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യം; പദ്ധതിയുമായി ഒമാൻ
dot image

ഒമാനിലെ പ്രവാസി തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടുമായി ഭരണകൂടം. അടുത്ത വര്‍ഷം മുതല്‍ പ്രവാസി തൊഴിലാളികള്‍ക്കായി നിര്‍ബന്ധിത സമ്പാദ്യ പദ്ധതി അവതരിപ്പിക്കും. പുതിയ സമ്പാദ്യ പദ്ധതി പ്രകാരം ഒരു പ്രവാസി ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തില്‍ നിന്ന് ചെറിയൊരു ശതമാനം തുക പദ്ധതിയിലേക്ക് നീക്കിവയ്ക്കും.

പ്രവാസികള്‍ അവരുടെ തൊഴില്‍ കരാറുകള്‍ പൂര്‍ത്തിയാക്കുമ്പോഴോ നാട്ടിലേക്ക് തിരിച്ച് പോകുമ്പോഴോ നല്ലൊരു തുക ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രവാസി ജീവനക്കാര്‍ക്ക് മികച്ച സാമ്പത്തിക ആസൂത്രണം ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍. ഘട്ടം ഘട്ടമായി പുതിയ ഇന്‍ഷുറന്‍സ്, സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്ന സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടിന്റെ വിപുലമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷം അസുഖ അവധി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ലക്ഷ്യമിടുന്നു.

രോഗാവസ്ഥയിലും ജീവനക്കാര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ശതമാനത്തിന് തുല്യമായ തുകയാണ് ഇതിലേക്ക് നല്‍കേണ്ടത്. ജോലി സ്ഥലത്ത് വച്ചുണ്ടാകുന്ന പരിക്കുകള്‍ക്ക് 3,000 റിയാല്‍ വരെ നഷ്ടപരിഹാരം ലഭിക്കും. സുല്‍ത്താനേറ്റിലെ സാമൂഹിക സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുകയും തൊഴിലാളി ക്ഷേമത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനുള്ള ഭരണകൂടത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതികളെന്ന് അധികൃതര്‍ വ്യക്തമാക്കി.

Content Highlights:

dot image
To advertise here,contact us
dot image