
ഒമാനില്‍ രാത്രി വൈകുവോളം ജോലിയില്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് നബിദിനാഘോഷങ്ങളുടെ ഗൃഹാതുര അനുഭവങ്ങളും നാട്ടോര്‍മകളും പങ്കുവെക്കുന്നതിനായി ഒരുക്കിയ 'മിഡ്‌നൈറ്റ് ബ്ലൂം' ശ്രദ്ധേയമായി. ഐസിഎഫും റൂവി അല്‍ കൗസര്‍ മദ്‌റസയും ചേര്‍ന്നൊരുക്കിയ പരിപാടി റസ്റ്റോറന്റ്, കോഫിഷോപ്പ്, ഹെപ്പര്‍മാര്‍ക്കറ്റ് തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അപൂര്‍വ്വ സംഗമമായി വേദി കൂടിയായി.
റൂവി അല്‍ ഫവാന്‍ ഹാള്‍ ആണ് വ്യത്യസ്തമാര്‍ന്ന സംഘമത്തിന് വേദിയായത്. മദ്‌റസ കാലയളവില്‍ പഠിച്ച പാട്ടുകള്‍ സദസിന് മുന്നില്‍ അവതരിപ്പിച്ചും ഓര്‍മകള്‍ പങ്കുവച്ചും എല്ലാവരും പഴയ കാലത്തിലേക്ക് മടങ്ങിപ്പോയി. മദ്ഹ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമെല്ലാം വേദിയെ സജീവമാക്കി. പലപ്പോഴും വിനോദങ്ങള്‍ക്ക് അവസരം ലഭിക്കാത്ത ഹോട്ടല്‍ തൊഴിലാളികള്‍ അവരുടെ ജോലിക്ക് ശേഷമുള്ള സമയത്താണ് പരിപാടി നടത്തിയത്. രാവിലെ മുതല്‍ പാതിരാവോളം ജോലി ചെയ്ത ശേഷം ഉറങ്ങാന്‍ വേണ്ടി മാത്രം മുഖറിയിലലേക്ക് എത്തുന്ന അവര്‍ക്ക് ദിനചര്യയില്‍ നിന്നുള്ള ഒരു മാറ്റം കൂടിയായി ഈ സംഗമം.
പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. 'മിഡ്‌നൈറ്റ് ബ്ലൂമില്‍'ല്‍ പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്തു. ജാഫര്‍ ഓടത്തോട് പരിപാടി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം റഫീഖ് സഖാഫി വയനാട് സന്ദേശ പ്രഭാഷണം നടത്തി. അബ്ദുര്‍റഹ്‌മാന്‍ ലത്വീഫി ബഗാനം ആലപിച്ചു. ത്വല്‍ഹത്ത് പരിയാരം തുടങ്ങിയവര്‍ പരിപാടിക്ക് നേതത്വം നല്‍കി.
Content Highlights: Midnight Bloom Muscat was an event organized for expatriates