
സ്വകാര്യ ലഗേജില്‍ 11 കിലോയിലേറെ കഞ്ചാവുമായി രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ ഒമാനിലെ സലാല വിമാനത്താവളത്തില്‍ പിടിയിലായി. ഒമാന്‍ കസ്റ്റംസ് ആന്‍ഡ് ഡയറക്ടറേറ്റ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കസ്റ്റംസ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് നാര്‍ക്കോട്ടിക് ആന്‍ഡ് സൈക്കോട്ടിക് സബ്സ്റ്റന്‍സസ് കണ്‍ട്രോളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി ഒമാന്‍ കസ്റ്റംസ് ആന്‍ഡ് ഡയറക്ടറേറ്റ് വിഭാഗം അറിയിച്ചു. ഇതിന്റെ വീഡിയോ ദ്യശ്യങ്ങളും കസ്റ്റംസ് പുറത്തുവിട്ടിട്ടു.
Content Highlights: Two Indians arrested in Oman with over 11 kg of cannabis