കുവൈത്തിൽ വാഹനപരിശോധന കർശനമാക്കി ആഭ്യന്തര മന്ത്രാലയം; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്

dot image

കുവൈത്തില്‍ വാഹന പരിശോധന ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിരവധി വാഹനങ്ങളും പരിശോധനയ്ക്കിടെ പിടിച്ചെടുത്തു. രാജ്യത്ത് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. അല്‍ മുത്ല റെസിഡന്‍ഷ്യല്‍ സിറ്റിയില്‍ മാത്രം 225 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ഏഴ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് കുട്ടികളെയും അറസ്റ്റ് ചെയ്തു.

ഗുരുതര നിയമ ലംഘനത്തിന്റെ പേരില്‍ രണ്ട് പേരെ കരുതല്‍ തടങ്കലിലാക്കി. മൊബൈല്‍ റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ട്രാഫിക് പരിശോധന തുടരുന്നത്. റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും പരിശോധനകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗതാഗത നിയമങ്ങള്‍ പാലിച്ച് എല്ലാവരും വാഹനം ഓടിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട പോകാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

Content Highlights: Ministry of Interior tightens vehicle inspections in Kuwait

dot image
To advertise here,contact us
dot image