
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. സൗദിയിൽ മാസപ്പിറവി ദൃശ്യമായതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ റമദാൻ 29 പൂർത്തീകരിച്ച് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ ഈദ് ആശംസകൾ നേർന്നു. ജനങ്ങൾക്ക് ഐശ്വര്യവും ആരോഗ്യവും ഉണ്ടാകട്ടെയെന്ന് അമീരി ദിവാൻ ഇറക്കിയ പ്രസ്താവനയിൽ ആശംസിച്ചു.
ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ ആഘോഷിക്കുക. റമദാൻ 30 പൂർത്തീകരിച്ച ശേഷമാണ് ഒമാൻ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്.
Content Highlights: Kuwait's Emir extends Eid greetings