Top

നിയമ ലംഘകര്‍ പെരുകുന്നു; സൗദിയില്‍ അഞ്ചു വര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം വിദേശികള്‍

അറസ്റ്റിലായ 47 ലക്ഷം പേര്‍ താമസനിയമം ലംഘിച്ചവരാണ്.

13 Aug 2022 10:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമ ലംഘകര്‍ പെരുകുന്നു; സൗദിയില്‍ അഞ്ചു വര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം വിദേശികള്‍
X

റിയാദ്: സൗദി അറേബ്യയയില്‍ നിയമം ലംഘിച്ചു അഞ്ചുവര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം വിദേശിക്കള്‍. അറസ്റ്റിലായ 47 ലക്ഷം പേര്‍ താമസനിയമം ലംഘിച്ചവരാണ്. അറസ്റ്റിലായ ബാക്കി ഉള്ളവരില്‍ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച 8,23,715 പേരും, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 8,95,448 പേരും ഉള്‍പ്പെടും. ഒരു പ്രാദേശിക ദിനപത്രനമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

'എ നേഷന്‍ വിതൗട്ട് എ വയലേറ്റര്‍' എന്ന രാജ്യവാപകമായ സര്‍ക്കാര്‍ ക്യാമ്പയിനിന്റെ ഭാഗമായി 7,81,186 നിയമലംഘകരാണ് പിടിലായത്. അഞ്ച് വര്‍ഷം മുമ്പാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. അന്നുമുതല്‍ ഇതുവരെ 21 ലക്ഷം പേരെയാണ് നിയമമം ലംഘിച്ചതിനെ തുടര്‍ന്ന് സൗദിയില്‍ നിന്ന് നാടുകടത്തിയത്.

അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുകയൊ അല്ലെങ്കില്‍ എന്തെങ്കിലും സഹായം നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടൊപ്പെം ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും, അഭയം നല്‍ക്കിയ സ്ഥലം, വാഹനങ്ങള്‍ കണ്ടുകെട്ടല്‍ എന്നീ നടപടികളും സ്വീകരിക്കുമെന്നും, അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ നല്‍ക്കുമെന്നും മുന്നറിയിപ്പു നല്‍കി.

Story Highlights: 64 lakh illegals were arrested in Saudi Arabia in five years

Next Story