ഫുജൈറയില്‍ തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയിൽ; ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
ഫുജൈറയില്‍ തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയിൽ; ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

ഫുജൈറ: തിരുവനന്തപുരം സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള കെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്ന് താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ് ഷാനിഫ. മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.

ഫുജൈറയില്‍ തിരുവനന്തപുരം സ്വദേശിനി മരിച്ച നിലയിൽ; ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം മുടങ്ങി; ഹൃദയ ശസ്ത്രക്രിയകൾ നിലച്ച് കോഴിക്കോട് ബീച്ച് ആശുപത്രി

Related Stories

No stories found.
logo
Reporter Live
www.reporterlive.com