ദുബായിലെത്തി ഭിക്ഷാടനം; 202 യാചകരെ പൊലീസ് അറസ്റ്റ് ചെയ്തു

റമദാൻ മാസത്തിൽ പല രാജ്യങ്ങളിൽ നിന്നും ആളുകളെ എത്തിച്ച് രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു
ദുബായിലെത്തി ഭിക്ഷാടനം; 202 യാചകരെ പൊലീസ് അറസ്റ്റ് ചെയ്തു

ദുബായ്: റമദാൻ മാസത്തിലെ ആദ്യ രണ്ടാഴ്ചക്കിടെ 202 യാചകരെ പിടികൂടി ദുബായ് പൊലീസ്. 112 പുരുഷന്മാരും 90 സ്ത്രീകളുമാണ് അറസ്റ്റിലായിരിക്കുന്നത്. പ്രതികൾക്കുമേൽ 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. കുറഞ്ഞ സമയത്തിൽ കൂടുതൽ പണം സമ്പാദിക്കാനുള്ള ഒരു വഴിയായി ആണ് പലരും റമദാൻ മാസ്ത്തിലെ ഭിക്ഷാടനത്തെ കാണുന്നത്.

റമാദാൻ മാസത്തിൽ സക്കാത്ത് നൽകിയാൽ കൂടുതൽ പുണ്യം ലഭിക്കുമെന്നതിനാൽ പലരും ഈ അവസരം മുതലെടുക്കുകയാണ്. മറ്റു രാജ്യങ്ങളിൽ നിന്നും റമദാൻ മാസം ആയാൽ സന്ദർശക വിസയിൽ എത്തി വലിയ തുക കെെവശപ്പെടുത്തി ഇവർ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ദുബായ് പൊലീസിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രി. അലി സലേം അൽ ഷംസിയുടെ നേതൃത്വത്തിലാണ് നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

റമദാൻ മാസത്തിൽ പല രാജ്യങ്ങളിൽ നിന്നും ആളുകളെ എത്തിച്ച് രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകളെ കണ്ടെത്തിയാൽ 100,000 ദിർഹത്തിൽ കുറയാത്ത പിഴയാണ് ശിക്ഷ. റമാദാൻ മാസം ആയാൽ രാജ്യത്ത് എത്തി ഭിക്ഷാടനം നടത്തുന്ന സംഘം സജീവമാകും. ഇത്തരക്കാരെ കണ്ടെത്തുന്നതിന് വേണ്ടി ക്യാംപെയ്ൻ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളോ ഭിക്ഷാടനമോ കണ്ടാൽ 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസിന്‍റെ സ്മാർട്ട് ആപ്പിലെ 'പൊലീസ് ഐ' സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com