
അബുദബി: യുഎഇ 52-ാമത് ദേശീയദിനത്തോട് അനുബന്ധിച്ച് ഉമ്മുൽഖുവൈനിൽ ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചു. 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. നവംബർ ഒന്ന് വരെയുള്ള ഗതാഗത പിഴകൾക്കും ഇളവുണ്ടാകും. ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ കമാൻഡാണ് വിവരം അറിയിച്ചത്.
ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴയിൽ ഇളവുണ്ടായിരിക്കുന്നതാണ്. റാസൽഖൈമയിൽ പൊതുപിഴകൾക്കും 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
സലാം എയർ മസ്ക്കറ്റ്-തിരുവനന്തപുരം സർവീസ്; ജനുവരി മൂന്നിന് ആരംഭിക്കുംഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം. ദേശീയ ദിനത്തിന്റെ ഭാഗമായി നിരവധി ആഘോഷ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്. ഡിസംബർ രണ്ട് മുതൽ നാലുവരെയാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് യുഎഇ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചിന് സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.