ജെറ്റിന് പകരം സസ്റ്റൈനബിൾ ഇന്ധനം; നിർണായക പരീക്ഷണവുമായി എമിറേറ്റ്സ്

ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച് 85% കുറവ് കാര്‍ബണ്‍ മാത്രമേ സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ പുറന്തള്ളുന്നൂള്ളു എന്നതാണ് പ്രത്യേകത.
ജെറ്റിന് പകരം സസ്റ്റൈനബിൾ ഇന്ധനം; നിർണായക പരീക്ഷണവുമായി എമിറേറ്റ്സ്

യുഎഇ: വ്യോമയാനരംഗത്ത് ഏറെ നിര്‍ണായകമായ പരീക്ഷണത്തിലാണ് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ്. ജെറ്റ് ഇന്ധനത്തിന് പകരം പൂര്‍ണമായും ബദല്‍ ഇന്ധനമായ സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഇന്ധനം ഉപയോഗിച്ചാണ് എമിറേറ്റ്സ് വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത്.

ജെറ്റ് ഫ്യൂവലിനെ അപേക്ഷിച്ച് 85% കുറവ് കാര്‍ബണ്‍ മാത്രമേ സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ പുറന്തള്ളുന്നൂള്ളു എന്നതാണ് പ്രത്യേകത. ജെറ്റ് ഫ്യൂവലില്‍ 50 ശതമാനം സസ്‌റ്റൈനബിള്‍ ഏവിയേഷന്‍ ഫ്യൂവല്‍ കൂടി ഉപയോഗിച്ച് നേരത്തെ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് പൂര്‍ണമായും ബദല്‍ ഇന്ധനം ഉപയോഗിച്ച് വിമാനം ആകാശ യാത്ര നടത്തിയത്.

കന്നിപ്പറക്കലിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാകും വ്യോമയാന രംഗത്ത് ബദല്‍ ഇന്ധനം വ്യാപകമാക്കുന്നതിനുള്ള തീരുമാനം സ്വീകരിക്കുക എന്നാണ് വിവരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com