ദുബായിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം; നാളെ മുതൽ പ്രാബല്യത്തിൽ

യാത്രക്കാർക്ക് തടസമില്ലാത്ത യാത്ര ഉറപ്പുവരുത്താൻ ഇതിലൂടെ ആർടിഎ ലക്ഷ്യമിടുന്നു
ദുബായിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം; നാളെ മുതൽ പ്രാബല്യത്തിൽ

ദുബായ്: എമിറേറ്റിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തി ദുബായ് റോഡ് ആൻഡ് ട്രാൻസ് പോർട്ട് അതോറിറ്റി. യാത്രക്കാരുടെ ദൈനംദിന യാത്ര സു​ഗമമവും എളുപ്പവുമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ അധികൃതർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. യാത്രക്കാർക്ക് തടസമില്ലാത്ത യാത്ര ഉറപ്പുവരുത്താനാണ് ഇതിലൂടെ ആർടിഎ ലക്ഷ്യമിടുന്നത്.

നാളെ മുതലാണ് പുതിയ റൂട്ടുകൾ നിലവിൽ വരിക. ചില ബസ്റൂട്ടുകളിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും ചില ബസുകളുടെ പേരിലും ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും ആർടിഎ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

റൂട്ട് 11എ എന്ന പേര് 16എ, 16ബി എന്ന് മാറ്റി. 16എ ബസ് ജിഡിആർഎഫ്എ അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്‌റ്റേഷൻ വരെ ബസ് സഞ്ചരിക്കും. 16ബി ​ഗോ​ൾ​ഡ്​ സൂ​ഖി​ൽ നി​ന്ന്​ തി​രി​ച്ച്​ ജിഡിആ​ർഎ​ഫ്എ അ​ൽ അ​വീ​ർ ബ്രാ​ഞ്ച്​ വ​രെ​യു​ള്ള​താ​ണ്. റൂ​ട്ട്​ 20 എ​ന്ന​ത്​ റൂ​ട്ട്​ 20എ, 20​ബി എ​ന്നി​വ​യാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. 20എ ​അ​ൽ ന​ഹ്​​ദ ബ​സ്​ സ്​​റ്റോ​പ്പി​ൽ​നി​ന്ന്​ വ​ർ​സാ​ൻ മൂ​ന്ന്​ ബ​സ്​​ സ്​​റ്റോ​പ്​ വ​രെ​യു​ള്ള​താ​ണ്. 20ബി ​മ​ട​ക്ക​യാ​ത്ര​യു​ടെ റൂ​ട്ടു​മാ​ണ്. റൂ​ട്ട്​ 367 എ​ന്ന​ത്​ 36എ, 36​ബി എ​ന്നി​ങ്ങ​നെ​യാ​ക്കി. 36എ ​സി​ലി​ക്കോ​ൺ ഒ​യാ​സി​സ്​ ഹൈ​ബേ ബ​സ്​ സ്​​റ്റോ​പ്​ മു​ത​ൽ ഇ​ത്തി​സ​ലാ​ത്ത്​ ബ​സ്​ സ്​​റ്റേ​ഷ​ൻ വ​രെ​യു​ള്ള​താ​ണ്. 36ബി ​ഇ​ത്തി​സ​ലാ​ത്ത്​ ബ​സ്​ സ്​​റ്റേ​ഷ​നി​ൽ തി​രി​ച്ചു സ​ഞ്ച​രി​ക്കു​ന്ന റൂ​ട്ടു​മാ​കും.

റൂ​ട്ട് 21 ഇ​നി ഓ​ൺ​പാ​സീ​വ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ സേ​വ​നം ന​ൽ​കി​ല്ല. റൂ​ട്ട് 24 ദു​ബായ് ഫെ​സ്റ്റി​വ​ൽ സി​റ്റി​യി​ൽ അ​വ​സാ​നി​ക്കും. റൂ​ട്ട് 53 ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​റ്റി ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കു നീ​ട്ടും. റൂ​ട്ട് എ​ഫ്​17 ഓ​ൺ​പാ​സീ​വ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന​താ​ക്കു​ക​യും ചെ​യ്യും. ബി​സി​ന​സ് ബേ ​മെ​ട്രോ ബ​സ് സ്റ്റോ​പ് സൗ​ത്ത് 2ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​ന് എ​ഫ്​19​എ, എ​ഫ്​19​ബി റൂ​ട്ടു​ക​ൾ ചു​രു​ക്കും. എ​ച്ച്​ 04 റൂ​ട്ട് ഹ​ത്ത സൂ​ഖി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യും ​ചെ​യ്യും. 10, 21, 27, 83, 88, 95, 32സി, 91​എ, എ​ക്സ്​28, എ​ക​സ്​ 92, എ​ക്സ്​ 94 എ​ന്നീ റൂ​ട്ടു​ക​ൾ​ക്കാ​യി, മെ​ട്രോ മാ​ക്‌​സ് ബ​സ് സ്റ്റോ​പ്പി​ന്റെ സ്ഥാ​നം തെ​ക്കോ​ട്ട് സ​ർ​വി​സ് റോ​ഡി​ലെ മെ​ട്രോ മാ​ക്‌​സ് സ്റ്റോ​പ് 2 ലേ​ക്ക് മാ​റ്റി​യി​ട്ടു​മു​ണ്ട്.

ദുബായിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം; നാളെ മുതൽ പ്രാബല്യത്തിൽ
ഗാസയിൽ നിന്നുള്ള ആയിരം കാൻസർ രോ​ഗികൾക്ക് യുഎഇയിലെ ആശുപത്രികളിൽ ചികിത്സ നൽകും

റൂ​ട്ടു​ക​ൾ 29, 61, 26 എ​ന്നി​വ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ഈ ​റൂ​ട്ടു​ക​ൾ ക​ട​ന്നു​പോ​കു​ന്ന മെ​ട്രോ മാ​ക്സ് സ്റ്റോ​പ്പി​ന്റെ സ്ഥാ​നം അ​ൽ ജാ​ഫി​ലി​യ ബ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. 5, 15, 21, 24, 28, 31, 34, 44, 50, 51, 53, 61, 64, 95എ, 96, ​സി04, സി28, ​ഇ102, എ​ഫ്​01, എ​ഫ്​15, എ​ഫ്​26, എ​ഫ്​17, എ​ഫ്​19​എ, എ​ഫ്​19​ബി, എ​ഫ്​24, എ​ഫ്​30, എ​ഫ്​31, എ​ഫ്​41, എ​ഫ്​48, എ​ഫ്​53, എ​ഫ്​54, എ​ഫ്​81, എ​ച്ച്​04 എ​ന്നീ റൂ​ട്ടു​ക​ളി​ലും കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കു​മെ​ന്ന്​ ആ​ർടിഎ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com